ഇതോടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പോസിറ്റിവായവർ കോറന്‍ഡേയിനിൽ പോകാതെ പുറത്തിറങ്ങിയത് നാട്ടുകാരിൽ ആശങ്കയ്ക്ക് ഇടയിക്കി .
ഏരൂർ പഞ്ചായത്തിലെ കരിമ്പിൻ കോണം പതിമൂന്നാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ വാർഡിൽ നടത്തിയ കോവിഡ് പരിശോധന ക്യാമ്പിൽ 63 പേർക്ക് പോസിറ്റീവായത്.
180 പേർ പങ്കെടുത്ത പരിശോധന ക്യാമ്പിൽ 63 പേർക്കാണ് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. വാർഡിലെ ഇരുപതോളം പേർക്ക് കഴിഞ്ഞദിവസങ്ങളിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇവരുമായി അടുത്ത് സമ്പർക്കം നടത്തിയ 180 പേരെയാണ് പരിശോധന നടത്തിയത് .ഇതിൽ 63 പേര്‍ക്ക് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. പോസിറ്റീവായവരിൽ 18 ഓളം പേര് അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലെത്തി വീണ്ടും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് നെഗറ്റീവാണ് ഫലം ലഭിച്ചത്.
ഒരാൾക്ക് രണ്ട് പരിശോധന ഫലം ലഭിച്ചത് ആരോഗ്യ പ്രവർത്തകരെയും ആശങ്കയ്ക്ക് ഇടയാക്കിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചവർ സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ നെഗറ്റീവ് ഫലം വന്നത്.
ആരുടെ ഭാഗത്താണ് വീഴ്ച്ച സംഭവിചതെന്ന് അന്വേഷിച്ച് വെക്തമാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. സംഭവത്തിൽ തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകരെ പങ്കെടുപ്പിച് കൊണ്ട് ഏരൂർ പഞ്ചായത്തിൽ അടിയന്തര യോഗം ചേരുന്നുണ്ട്.
അഞ്ചൽ മിഷൻ ആശുപത്രിയിൽ പരിശോധിച്ചതിൽ നെഗറ്റീവായവരെ പുനലൂർ ഗവൺമെൻറ് ആശുപത്രിയിൽ വീണ്ടും കോവിഡ് പരിശോധന നടത്താനാണ് ആരോഗ്യ പ്രവർത്തകരുടെ തീരുമാനം.
ന്യൂസ് ബ്യൂറോ അഞ്ചൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ