ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ആസൂത്രണ സമിതി അംഗങ്ങളെ ഏകപക്ഷീയമായി നിശ്ചയിച്ചതിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിലേക്ക് തള്ളിക്കയറി. മുൻകൂട്ടി തയ്യാറാക്കിയ പാനൽ ആദ്യ കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ തന്നെ എതിർത്തിരുന്നതായി യു.ഡി.എഫ് അംഗങ്ങൾ പറയുന്നു. ഇതേതുടർന്ന് പുനഃസംഘടനം ആവശ്യപ്പെട്ടു യു.ഡി.എഫ് നൽകിയ കത്ത് ചർച്ച ചെയ്യാതെ സമിതി ചേരുകയാണ് ചെയ്തതെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു .
13 അംഗ സമിതിയിൽ 11 എല്‍.ഡി.എഫ് അംഗങ്ങളും , പഞ്ചായത്ത് സെക്രട്ടറിയും , യു.ഡി.എഫില്‍ നിന്ന് ഒരു അംഗത്തെയുമാണ് എടുത്തതെന്നും. പഞ്ചായത്ത് ഭരണ സമതിയിൽ ചർച്ച ചെയ്യാതെയാണ് ഈ സമിതി രൂപികരിച്ചതെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും സ്വന്തമായി ഒരു തീരുമാനവും കൈ കൊള്ളാൻ പ്രാപ്തരല്ലന്നും രാഷ്ടിയക്കാരുടെ ചട്ടുകമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും യു.ഡി.എഫ് പഞ്ചായത്തംഗം രാജീവ് കോശി പറഞ്ഞു.
ആസൂത്രണ സമിതിയിൽ അർഹമായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യു.ഡി.എഫ് അംഗങ്ങളായ രാജീവ് കോശി, വി.എസ്. റാണ, എം . ബുഹാരി, വിൽസൺ നെടുവിളയിൽ, വിളയിൽ കുഞ്ഞുമോൻ , അമ്മിണിരാജൻ, വിജയലക്ഷ്മി, ജോളി . കെ.റെജി., തുളസി ഭായി , പ്രസന്നകുമാരി എന്നിവർ യോഗ സ്ഥലത്ത് ഇടിച്ച് കയറി.
തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. രാഷ്ടിയ നിലപാട് മാത്രം സ്വീകരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് യോഗം ബഹിഷ്ക്കരിച്ചു.
ഡി.ഡി.പിയ്ക്ക് പരാതി നൽകുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് കക്ഷി നില എൽ.ഡി.എഫ് 11, യു.ഡി.എഫ് 10, ബി.ജെ.പി 1 എന്നാണ്. എന്നാൽ നാടിന്റെ വികസനത്തിൽ ഭരണ സമിതിയ്ക്ക് രാഷ്ട്രീയം ഇല്ലന്നും യു.ഡി.എഫിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് പുനലൂര്‍ ന്യൂസിനോട് പറഞ്ഞു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ