ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാൻറ് കടലാസിലൊതുങ്ങി. The waste treatment plant at Kulathupuzha is on paper.

കുളത്തൂപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാൻറ് കടലാസിലൊതുങ്ങി. വനത്തിന് നടുവിലെ മാലിന്യ നിക്ഷേപം ഗുരുതരമായ ആരോഗ്യ വിപത്തിന് ഇടയാക്കും.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ചണ്ണമലയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ മാലിന്യ സംസ്കരിക്കുന്നതിനായ് വനത്തിന് നടുവിലായ് വാങ്ങിയ ഭൂമിയിൽ മാലിന്യ സംസ്കരണ പ്ലാൻറ് നിർമ്മിക്കാനുള്ള നീക്കം പഞ്ചായത്ത് ഉപേക്ഷിച്ചതോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉപയോഗമില്ലാതെ നശിക്കുന്നു.വനത്തിന് നടുവിലായുള്ള മാലിന്യ നിക്ഷേപം ഗുരുതരമായ ആരോഗ്യ പ്രശനത്തിനും വനസമ്പത്ത് നശിക്കുന്നതിനും ഇടയാക്കുന്നു. കുളത്തൂപ്പുഴ ഠൗണിലെ പൊതുവാർക്കറ്റിലേയും വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യം സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ 2006 ലാണ് അന്നത്തെ ഭരണ സമിതി വനത്താൽ ചുറ്റ പെട്ട ചണ്ണമലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി ലക്ഷങ്ങൾ മുടക്കി വില കൊടുത്ത് വാങ്ങിയത്.എന്നാൽ പിന്നീട് പ്ലാൻറ് നിർമ്മാണം കടലാസിൽ ഒതുങ്ങി. അതേ സമയം അന്നുമുതൽ ഠൗണിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഒന്നാകെ നിക്ഷേപിക്കുന്നത് ഹരിത വനാതൃത്തിയേട് ചേർന്ന ഈ ഭൂമിയിലും. അറവ് ശാലയിലേയും മത്സ്യ മാർക്കറ്റിലേയും പച്ചക്കറി സ്റ്റാളുകളിൽ നിന്നും മറ്റും പുറം തള്ളുന്ന അവശിഷ്ടങ്ങൾ സംസ്കരിക്കാതെ തുറസ്സായ സ്ഥലത്ത് കൂനകൂട്ടിയാണ് നിക്ഷേപിച്ചിരിക്കുന്നത്.ഇത് ദൂരവ്യാപകമായ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് ഇടയാകുമെന്ന് അറിഞ്ഞു കൊണ്ടാണ് പഞ്ഞായത്തിന്‍റെ ഈ അനധികൃത നിക്ഷേപം. ആളൊഴിഞ്ഞ ഭാഗത്തായതിൽ എതിർപ്പിന്‍റെ സ്വരം കുറവും അതിനാൽ പുറം ലോകം ഇത് അറിയുന്നുമില്ല. അഴുകിയതും പുഴുവരിക്കുന്നതുമായ അവശിഷടത്തിൽ നിന്നുമുള്ള അറപ്പുളവാക്കുന്ന ദുർഗന്ധം കാരണം നാട്ടുകാർക്ക് ഇതിലെ വഴി നടക്കാനാവാത്ത അവസ്ഥ.ദുർഗന്ധ ദുരിതത്താൽ സഹികെട്ട നാട്ടുകാർ മാലിന്യത്തിൽ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നത് തീ വനത്തിലേക്ക് പർന്ന് പിടിക്കുന്നതിനും ഇടയാക്കും. പലരും കൃഷി ഭൂമി വിട്ടൊഴിഞ്ഞു സ്ഥലം വിട്ടു. കുളത്തൂപ്പുഴ വനം റെയിഞ്ചിൽ കല്ലുവരമ്പ് സെക്ഷനിൽ സ്വാഭാവിക വനത്തിനുള്ളിലായ് നടക്കുന്ന ഈ മാലിന്യ നിക്ഷേപം വനപാലകരും കണ്ടില്ലെന്നു നടിക്കുന്നു.ചുറ്റും വന്യ മൃഗങ്ങൾ നിറഞ്ഞ നിബിഡ വനവും. വംശ നാശം നേരിടുന്ന മലമുഴക്കി വേഴാമ്പൽ പോലുള്ള അപൂർവ്വ ഇനം പക്ഷികളും കരടിയും കരിങ്കുരങ്ങും തുടങ്ങിയ മൃഗങ്ങളും ഏറെ കണ്ടുവരുന്ന ഇവിടെ ഇവയുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഏറെ ദോഷം ചെയ്യുന്ന തരത്തിലുള്ളതാണ് മാലിന്യ നിക്ഷേപം.അപൂർവ്വ ഇനം ഔഷധ സസ്യങ്ങൾ കണ്ടുവരുന്ന ഈ മലംചരുവിലെ വനസമ്പത്ത് നഷ്ടപെടുന്നതിനും ഇത് കാരണമാകുന്നു. കുന്നിൻ ചരുവായതിനാൽ മാലിന്യത്തിൽ നിന്നുള്ള അവശിഷ്ടം താഴേക്ക് ഒലിച്ചിറങ്ങുകയും വനത്തിന് നടുവിലൂടെ ഒഴുകുന്ന ചണ്ണമല തോട്ടിൽ പെട്ടന്ന് എത്തുകയും ഇത് വഴി ഉടൻ കല്ലടയാറ്റിൽ പതിക്കുകയുമാണ്.കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങൾ മാംസാവശിഷ്ടങ്ങൾ കലർന്ന ജലത്തിൽ കുളിക്കേണ്ടുന്ന ഗതികേടിലും കൂടാതെ വേറെയും ആയിരങ്ങളാണ് മാലിന്യം കലർന്ന ഈ ജലം കുളിക്കാനും കുടിക്കാനുമായ് ഉപയോഗിക്കുന്നത് അതിനാൽ പകർച്ചവ്യാധികൾ പെട്ടന്ന് പടർന്ന് പിടിക്കുന്നതിനും ഇടയാക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.