ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രോഗവ്യാപന ശേഷി കൂടുതലായ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ?..Will the more virulent variety become more deadly in the new year?

രോഗവ്യാപന ശേഷി കൂടുതലായ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ? ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് സി.ഡി.സി

ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് ബ്രിട്ടണില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം. നിലവിലുള്ള കോവിഡിനെക്കാള്‍ 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്.

രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ എന്നതാണ് ആശങ്ക. കോവിഡ് വൈറസും വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) പറയുന്നു.

ശ്വസന പ്രശ്നം, ആശയക്കുഴപ്പം, തുടര്‍ച്ചയായ നെഞ്ചു വേദന, ക്ഷീണവും ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥയും, ചുണ്ടുകള്‍ക്കും മുഖത്തിനുമുള്ള നീല നിറം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍.

ജനിതക വ്യതിയാനം മൂലം പുതിയ വൈറസ് വകഭേദത്തിന് വളരെ എളുപ്പം മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാകുമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ വൈറോളജി വിദഗ്ധ വെന്‍ഡി ബാര്‍ക്ലേ പറയുന്നു. ഈ പുതിയ വകഭേദം കുട്ടികളെ വളരെ വേഗം പിടികൂടാനും സാധ്യതയുണ്ട്.

സ്പൈക് പ്രോട്ടീനിലേത് ഉള്‍പ്പടെ 17 ജനിതക പരിവര്‍ത്തനങ്ങളാണ് VUI 202012/01 എന്ന് പേരുള്ള പുതിയ വകഭേദത്തിലുള്ളത്.

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍ അടിയന്തിരമായി വൈദ്യ സഹായം തേടണമെന്ന് സി.ഡി.സി നിര്‍ദേശിക്കുന്നു. അതേസമയം, പുതിയ വകഭേദം എത്രത്തോളം മാരകമാണെന്നത് സംബന്ധിച്ച്‌ പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ട്

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.