ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിനു അഞ്ചൽ മിഷൻ ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ച നടപടിക്ക് എതിരെ യുവമോർച്ച. Yuva Morcha protests against the denial of treatment to a three-year-old child by Anchal Mission Hospital

മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിനു അഞ്ചൽ മിഷൻ ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ച നടപടിക്ക് എതിരെ യുവമോർച്ച അഞ്ചൽ പഞ്ചായത്ത്‌ സമിതി പ്രതിഷേധിച്ചു.നിരവധി  രോഗികൾക്ക് ഇത്തരത്തിൽ ചികിത്സ നിഷേധിച്ച സംഭവങ്ങൾ മിഷൻ ആശുപത്രിയിൽ  തുടർക്കഥ ആയതിനെ തുടർന്നാണ് ഇത്തരത്തിൽ പ്രതിക്ഷേധം സംഘടിപ്പിച്ചതെന്ന് യുവമോർച നേതാക്കൾ പറഞ്ഞു.മൂത്ര തടസവുമായി എത്തിയ കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചത് നേഴ്സ് കൂടിയായ അമ്മ ചോദ്യം ചെയ്തതിനെ തുടർന്നാണ് ചികിത്സ നിഷേധിച്ചതെന്നും നേതാക്കൾ പറഞ്ഞു. അഞ്ചൽ പഞ്ചായത്തിനു മുന്നിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം അഞ്ചൽ സെന്റ് ജോൺസ് കോളേജിനു മുന്നിൽ പോലീസ് തടഞ്ഞു. 

അനന്ദു അഗസ്ത്യക്കോട് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ്‌ ബാബു ഉൽഘാടനം ചെയ്തു.  യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി. ബബുൽ ദേവ് മുഖ്യപ്രഭാഷണം നടത്തി, ബിനോജ് തഴമേൽ, ഗോകുൽ തഴമേൽ, ബിനു തഴമേൽ, രതു തങ്കപ്പൻ, ഉല്ലാസ്, കൃഷ്ണകുമാർ, രാജീവ്‌ ഏറം  എന്നിവർ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.