ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 22,27,652 പേര് മരിച്ചു. ഏഴ് കോടി നാല്പത്തിയേഴ് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ 1,07,47,091 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.66 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,22,109 ആയി.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസില്‍ രണ്ട് കോടി അറുപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 1.37 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നാലര ലക്ഷം പേര് മരിച്ചു. ഒരു കോടി അറുപത്തിമൂന്ന് ലക്ഷം പേര് സുഖം പ്രാപിച്ചു.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.23 ലക്ഷം പേര് മരിച്ചു. എഴുപത്തിയൊമ്ബത് ലക്ഷം പേര് രോഗമുക്തി നേടി. റഷ്യയില്‍ മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ മുപ്പത്തിയേഴ് ലക്ഷം പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ