13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ആയൂർ ഇളമാട് സ്വാദേശി24വയസ്സുള്ള ഷെഹീൻ ആണ് പോലീസിന്റെ പിടിയിലായത്.
ചടയമംഗലം സ്വദേശിനിയായ 13 വയസ്സുള്ള പെൺകുട്ടിയെ ഫോണിൽ കൂടിസൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്നു കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു വീട്ടിൽ ആരുമില്ലാത്ത സമയം കുട്ടിയുടെ വീട്ടിലെത്തിയും, തൊട്ടടുത്ത അടഞ്ഞു കിടക്കുന്ന പാറമടയിൽ കൊണ്ടുപോയും പീഡിപ്പിച്ചുവരുകയായിരുന്നു.
സൗഹൃദത്തിനിടയിൽ ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്നും സ്വർണമാല കവരുകയും ചെയ്തിരുന്നു.
മാല കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്തറിയുന്നത്
കുട്ടിയുടെ മാതാപിതാക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകുകയും ചടയമംഗലം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു
അറസ്റ്റിലായ പ്രതിക്കെതിരെ സമാനമായ നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ