സൈബര്‍ തട്ടിപ്പിന്റെ ഇരയായി കേജരിവാളിന്റെ മകളും; നഷ്ടമായത് 34,000 രൂപ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മകളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതി ഒളിവിലാണ്. ഇയാള്‍ക്കായി ഡല്‍ഹി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സെക്കന്‍ഡ് ഹാന്‍ഡ് സോഫ ഓണ്‍ലൈനിലൂടെ വില്ക്കാന് ശ്രമിച്ച ഹര്ഷിതയില്നിന്ന് 34,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍ക്കാന്‍വച്ച സോഫ വാങ്ങിയ ആള് ആദ്യം ചെറിയതുക ഹര്‍ഷിതയുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് ഒരു ബാര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍, അവളുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് തവണകളായി പണം നഷ്ടമായി. ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയുമാണ് നഷ്ടമായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ