കേരളം വെന്തുരുകുന്നു; 40 ഡിഗ്രി കടന്ന് ചൂട്, കാത്തിരിക്കുന്നത് കൊടും വേനല്‍?.
മകരത്തിലെ മരംകോച്ചുന്ന മഞ്ഞുകഴിഞ്ഞു. കേരളം കനത്ത ചൂടിലേക്ക്. പല സ്ഥലങ്ങളിലും പകല്‍ ചൂട് 40 ഡിഗ്രി കവിഞ്ഞിരിക്കുകയാണ്. ഭൂഗര്‍ഭ ജലം അപകടകരമാം വിധത്തില്‍ താഴുന്നതായാണ് റിപ്പോര്‍ട്ട്. തുലാവര്‍ഷം ചതിച്ചതാണ് വേനല്‍ ഇത്രവേഗം കടുക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇപ്രാവശ്യമാണ്.
ശരാശരിയില്‍ നിന്ന് 28 ശതമാനം കുറവ് മഴ മാത്രമാണ് ഇത്തവണ ലഭിച്ചുള്ളൂ. 492 മിലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 369 മിലിമീറ്റര്‍ മഴ മാത്രമേ ലഭിച്ചുള്ളൂ. ന്യുനമര്‍ദ്ദവും അതിലൂടെ മഴയും ഉണ്ടായില്ലെങ്കില്‍ വലിയ ജലക്ഷാമത്തിനു നാട് സാക്ഷ്യം വഹിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോര്‍ട്ട്.
പുലര്‍ച്ചെയുള്ള തണുപ്പ് ഈ ആഴ്ച കഴിയുന്നതോടെ മാറും. വേനല്‍ കടുത്തടോടെ കര്‍ഷകരും കന്നുകാലി കര്‍ഷകരും പ്രതിസന്ധിയിലാണ്. കനത്ത ചൂടില്‍ കൃഷിയിടങ്ങളും പുല്ലുവളര്‍ത്താല്‍ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. തോടുകളും കുളങ്ങളും വറ്റിവരണ്ട നിലയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ