ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തെന്മല ഡാം വളവിൽ അപകടം തുടര്‍ക്കഥയാകുന്നു.The accident at the Thenmala dam bend in Kollam continues.

കൊല്ലം തെന്മല ഡാം വളവിൽ അപകടം തുടര്‍ക്കഥയാകുന്നു.ദേശീയപാതയിൽ പരിശോധന കർശനമാക്കി തെന്മല പൊലീസ്.
നിയന്ത്രണം വിട്ട തമിഴ് നാട് ലോറി തെന്മല ഡാം വളവിലെ കടകളിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.അപകടത്തിൽ നാലോളം കടകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.  വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. 

തമിഴ് നാട്ടിൽ നിന്നും കച്ചിയുമായി വരികയായിരുന്ന ലോറി തെന്മല ഡാം വളവിൽ എത്തിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് നാലോളം കടകൾ ഇടിച്ചു നശിപ്പിച്ച് ആണ് ലോറി നിന്നത്. എന്നാൽ അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
പുലർച്ചെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്. വളവിൽ പ്രകാശം കുറവായതും അപകടകരണമായി പറയുന്നു. ഡാം വളവിലെ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.