പട്ടാഴി തെക്കെത്തേരി ലക്ഷം വീട് കോളനിയിൽ ആലക്കോട് കിഴക്കേതിൽ സുനിലിന്റെ വീടിന് നേരെയാണ് ആക്രമണം. രണ്ടാംതവണയാണ് ഇത്തരത്തിൽ ആക്രമണം നടക്കുന്നത്.
പണിപൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ സമീപത്തായി നിർമ്മിച്ച ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സിമന്റ്, മറ്റ് സാമഗ്രികളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ തവണ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന ടാർപോളിൻ അടക്കം സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ഉണ്ടായി.മൂന്ന് കുട്ടികളും സുനിലും അടങ്ങുന്ന നാലംഗ കുടുംബത്തിന് ഈ അടുത്ത കാലത്താണ് ലൈഫ് മിഷനിലൂടെ വീട് ലഭിച്ചത്.
സമീപ വാസികളായ ആളുകൾ തീപടരുന്നത് കണ്ട് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ കുന്നിക്കോട് പോലീസിന് പരാതി നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ