ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ചടയമംഗലത്ത് ഓട്ടോ ഡ്രൈവറുടെ തിരോധാനം നാലാം ദിവസത്തിലേക്ക്. Auto driver goes missing for fourth day at Chadayamangalam, Kollam.

 കൊല്ലം ചടയമംഗലത്ത് ഓട്ടോ ഡ്രൈവറുടെ തിരോധാനം നാലാം ദിവസത്തിലേക്ക്.

ചടയമംഗലം  കെഎസ്ആർടിസി ഡിപ്പോക്കു  തൊട്ടുമുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ഷിബുവിനെ (34)ആണ് ആറാം തീയതി 7 മണിയോടുകൂടി കാണാതായത്.ഷിബുവിന്റെ  ഓട്ടോ വീടിന് രണ്ട് കിലോമീറ്റർ അകലെ നടുക്കുന്നു  ഭാഗത്തുനിന്ന് ടയറുകളുടെ കാറ്റു  തുറന്നുവിട്ടു നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഒരുലോമീറ്റർ അകലെയുള്ള ഇത്തിക്കര ആറ്റിൽ ഇളവുക്കോട് ഭാഗത്തു ഫയർഫോഴ്സും പോലീസും മൂന്നുദിവസമായി തെരച്ചിൽ നടത്തിവരികയാണ് എന്നാൽ ഇതിനിടയിൽ ഷിബുവിന്റെ  ഉടുപ്പ്  എല്ലാം ബട്ടൺസ്സുകളും പറിഞ്ഞു പോയ  രീതിയിൽ ആറ്റിൽ നിന്ന് കണ്ടെത്തുകയും ഒരു ചെരുപ്പ് ആറ്റിന്റെ  കരയിൽ നിന്നും കണ്ടെത്തി.
എന്നാൽ ആറ്റിൽ ഒഴുകി പോകുന്ന തരത്തിൽ വെള്ളം ഇല്ലാത്തഅവസ്ഥയാണ്.മൂന്ന് ദിവസമായി നടത്തിവരുന്ന തിരച്ചിൽ ഇന്നും നടത്തി.എന്നാൽ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വലിയ വെള്ളമില്ലാത്തത്തിനെ തുടർന്ന് ആറ്റിൽ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് ഫർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നത്. എന്നാൽ ആറാം തീയതി വൈകിട്ട് ആരോ ഓട്ടം  വിളിച്ച് ആണ്  തൻറെ ഭർത്താവ് വീട്ടിൽ നിന്നും പോയതെന്നും കുറെ നാളുകളായി വലിയ തുകക്ക് മരുന്ന് എടുത്തു ആർക്കോ കൊണ്ട് കൊടുക്കുമായിരുന്നു എന്നും, മരുന്ന് കൊടുത്തത്തിന് ശേഷമേ അവർ പൈസ കൊടുക്കാറുള്ളതെന്നും അവരെ തനിക്കു സംശയം ഉണ്ടെന്നും ഭാര്യ ബിന്ദു പറയുന്നു. ഷിബുവിനെ കാണാതാവുന്നതിന്റെ തലേന്ന് ഇത്തരത്തിൽ 2000രൂപയുടെ മരുന്ന് എടുത്തു കൊണ്ട് കൊടുത്തിരുനതയും ഭാര്യ ബിന്ദു പറഞ്ഞു.

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി നാട്ടുകാരും പറയുന്നു പോലീസ് അന്വേഷണം ഊർജ്ജിതമാക്കി ഇരിക്കുകയാണ്. ഷിബുവിന്റെ  മൊബൈൽ ടവർ ലൊക്കേഷൻ  കാണാതെപോയ രാത്രി 7 മണിക്ക് ഓട്ടോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഭാഗത്ത് കാണിച്ചതായും  അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ചടയമംഗലം ci പ്രദീപ് കുമാർ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.