ഏരൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് ഹരിതകർമ്മസേന പ്രവർത്തകയായിരുന്ന ശാലിനിയെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് താൽക്കാലിക ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു എന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പഞ്ചായത്ത് കമ്മിറ്റിയിൽ ശാലിനിയെ പുറത്താക്കാനുള്ള തീരുമാനത്തിൽ ബിജെപി മൂന്ന് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ബിജെപി അനുഭാവി ആയതുകൊണ്ടാണ് ഹരിത കർമ്മ സേന പ്രവർത്തകയായ ദളിത് സ്ത്രീയെ താൽക്കാലിക ജോലിയിൽ നിന്നും ഒഴിവാക്കിയിതെന്നു പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ഗ്രാമപഞ്ചായത്ത് അംഗം സുമൻ പറഞ്ഞു.
പ്രതിഷേധ മാർച്ചിന് ബിജെപി നേതാക്കളായ ആലഞ്ചേരി ജയചന്ദ്രൻ, ജയചന്ദ്രൻ,അഖിൽ,
അനിൽകുമാർ ചന്ദ്രലേഖ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ