അഞ്ചൽ അഗസ്ത്യക്കോട് മരണപ്പെട്ട സൈനികൻറെ വീട്ടിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു
അഗസ്ത്യക്കോട് ആലുവിള വീട്ടിൽ മരണപ്പെട്ടുപോയ ജവാൻഅമിത്തിന്റെ വീട്ടിൽ നിന്നുമാണ്
3 വെടിയുണ്ടകളും മൂന്നു കാലി കേയ്സുകളും കണ്ടെടുത്തത്.
ജവാൻ അമിത്തിന്റെ സഹോദരനാണ് വീട്ടിനുള്ളിൽ വെടിയുണ്ട ഇരിക്കുന്ന കാര്യം വിളിച്ചു പൊലീസിനോട് പറഞ്ഞത്.തുടർന്ന് അഞ്ചൽ പോലീസും, കൊല്ലത്തു നിന്നുള്ള ആയുധ പരിശോധന വിദഗ്ധ സംഘവും അഗസ്ത്യക്കോട്ടെ വീട്ടിലെത്തുകയും പരിശോധനകൾ നടത്തി വെടിയുണ്ടകൾ സീൽ ചെയ്തു കൊണ്ടുപോയി.2016 ൽ ഉണ്ടായ ഇരുചക്രവാഹന അപകടത്തെതുടർന്ന് സി.ആര്‍.പി.എഫ് ജവാനായ അമിത് മരണപ്പെടുകയായിരുന്നു.
എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയുണ്ടകൾ ആകാമെന്നുള്ള വിലയിരുത്തലിലാണ് അന്വേഷണസംഘം.കുളത്തൂപ്പുഴയിലെ റോഡരികിൽ 12 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന അന്വേഷണ സംഘമാണ് ഈ സംഭവത്തിലും അന്വേഷണം നടത്തുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ