താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് തറക്കല്ലിട്ടത്. പുനലൂർ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി മന്ദിരം നിർമിക്കുന്ന പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല രണ്ടു വർഷത്തിനുള്ളിൽ അതു നാടിനു സമർപ്പിക്കുന്നതിനും സാധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു.ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണു ഇതു സംഭവിച്ചത്.
ഉപേക്ഷിച്ച പദ്ധതിയേക്കാൾ മെച്ചപ്പെട്ട സംരംഭമാണു പുനലൂരിൽ യാഥാർഥ്യമായതെന്നും പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. പുനലൂർ താലൂക്ക് ആശുപത്രിക്ക് ജനറൽ ആശുപത്രി എന്നതോ അതിൽ കൂടിയ പദവിയോ ഭാവിയിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന മന്ത്രി കെ.രാജു ഓൺലൈനിൽ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ അധ്യക്ഷ നിമ്മി ഏബ്രഹാം, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ഡിഎച്ച്എസ് ഡോ.ആർ.എൽ.സരിത, ഡിഎംഒ ശ്രീലത, നഗരസഭ ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, ഡിഎച്ച്എസ് ഡോ.ആർ.എൽ. സരിത, ഡിഎംഒ ഡോ. ശ്രീലത, ഡിപിഒ ഹരികൃഷ്ണൻ മുൻ ചെയർമാന്മാരായ എം.എ. രാജഗോപാൽ, കെ.എ. ലത്തീഫ് സ്ഥിരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ ആർ. പുഷ്പലത,ഡി. ദിനേശൻ, പി.എ. അനസ്, വസന്ത രഞ്ചൻ മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് എസ്.നൗഷറുദീൻ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ