ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തടിക്കാട് സി.പി.എമ്മിൽ കൂട്ടരാജി.Collective resignation in Kollam Tadikkad CPM

 കൊല്ലം തടിക്കാട് സി.പി.എമ്മിൽ കൂട്ടരാജി.സി.പി.എമ്മിന്‍റെ അറയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും വിവിധ ബ്രാഞ്ചുകമ്മിറ്റി അംഗങ്ങളും ഡി.വൈ.എഫ്.ഐ ഭാരവാഹികളുമായ 25 പേർ പാർട്ടിയിൽ നിന്നും രാജിവച്ചു. ഇതു സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം ഏരിയാ സെക്രട്ടറിക്ക് നൽകി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കമുള്ള നാല് ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ഡി.വൈ.എഫ്.ഐ പാങ്ങൽ യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി, അംഗങ്ങൾ, കാഞ്ഞിരത്തറ, തടിക്കാട് പി.എച്ച്.സി, പാങ്ങൽ എന്നീ പാർട്ടി ബ്രാഞ്ചുകളിലെ അംഗങ്ങൾ  മുതലായവരാണ് രാജിക്കത്തിൽ ഒപ്പിട്ട് നൽകിയിരിക്കുന്നത്.

അടുത്തിടെ നടന്ന സഹകരണ ബാങ്ക് നിയമനങ്ങളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരേയും പാർട്ടിയോട് കൂറുള്ളവരേയും തഴഞ്ഞ് ഏരിയാ നേതാക്കളുടെ സ്വന്തക്കാരേയും ഇഷ്ടക്കാരേയും പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.

കുറച്ച് നാളായി പാർട്ടിയുടെ അറയ്ക്കൽ ലോക്കൽ മേഖലയിലെ പാർട്ടി അംഗങ്ങളിൽ ഉണ്ടായിട്ടുള്ള വിഭാഗീകത പരിഹരിക്കാൻ ഏരിയാ നേതൃത്വമോ പാർട്ടി നേതാക്കളോ ഇടപെടുന്നില്ലെന്നും രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.