ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊവിഡൊക്കെ ചെറുത്! രണ്ടു വലിയ ദുരന്തങ്ങള്‍ കൂടി ഭൂമിയിലേക്ക് വരാനുണ്ട്;മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്‌.covid is small! Two more catastrophes are coming to earth; Billgates with warning

കൊവിഡൊക്കെ ചെറുത്! രണ്ടു വലിയ ദുരന്തങ്ങള്‍ കൂടി ഭൂമിയിലേക്ക് വരാനുണ്ട്; കൊറോണവൈറസ് കാലത്തെ കാഴ്ചയായിരിക്കില്ല അത്തരം ദുരന്തങ്ങള്‍ സമ്മാനിക്കുക; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്‌
കോവിഡിനേക്കാള്‍ വലിയ രണ്ടു ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ഗേറ്റ്സിന്റെ മുന്നറിയിപ്പ്. 2015ല്‍ ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്ന് പ്രവചിച്ച വ്യക്തി കൂടിയാണ് ബില്‍ഗേറ്റ്സ്.
യുട്യൂബറായ ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബില്‍ഗേറ്റ്സ് ലോകം നേരിടാനിരിക്കുന്ന പുതിയ വെല്ലുവിളികളെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാന്‍ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബില്‍ഗേറ്റ്സ് പറയുന്നത്.
കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ബ്ലൂംബര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ഗേറ്റ്സ് പറഞ്ഞിരുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള യഥാര്‍ഥ സാമ്ബത്തിക, മരണസംഖ്യ കൊറോണയേക്കാള്‍ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തിനു വലിയ ഭീഷണിയാണ് ജൈവ ഭീകരവാദം. ഈ ലോകം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് വിവിധ വൈറസുകളെ പടച്ചു വിടാന്‍ സാധിക്കും. ഇതിലൂടെ ലോകത്ത് സംഭവിക്കുക വന്‍ ദുരന്തമായിരിക്കും.
കൊറോണവൈറസ് കാലത്തെ കാഴ്ചയായിരിക്കില്ല അത്തരം ദുരന്തങ്ങള്‍ സമ്മാനിക്കുക എന്നും ബില്‍ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നു. സ്വാഭാവികമായി സംഭവിക്കുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇത്തരം ദുരന്തങ്ങളുണ്ടാക്കുക എന്നും അദ്ദേഹം പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.