മടത്തറ തുമ്പമൺ തൊടി സലാം മൻസിലിൽ അൻപത്തി രണ്ടു വയസ്സുള്ള അബ്ദുൽസലാം ആണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തട്ടത്തുമലയിൽവെച്ച് മകനായ അബ്സ്ൽ സലാമിനെയും ഭാര്യാപിതാവായ എഴുപത്തിയഞ്ചു വയസ്സുളള യഹ്യയെയും കാറുകൊണ്ട് ഇടിച്ച് വീഴ്ത്തിയത്.
തലയ്ക്ക് ഗുരുതര പരുക്കേറ്റ യഹ്യ ആശുപത്രിയിലേക്ക് പോകും വഴി മരണപ്പെട്ടു. പതിനാറു വയസ്സുളള അഫ്സൽ സലാം ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വാകാര്യ മെഡിക്കൽ കോളേജിൽ ചീകിൽസയിലാണ്.
കേസിനാസ്പദമായ സംഭവം പോലീസ് പറയുന്നത് ഇതാണ്. അബ്ദുൽ സലാം ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അബ്ദുൽ സലാം തന്റെ സ്വത്തിന്റെ ഭൂരിഭാഗവും സഹോദരിയായ സഫിയയുടെ പേരിലും സുഹൃത്തിന്റെ പേരിലും എഴുതി വെച്ചു ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്.
കോടതി അബ്ദുൽ സലാമിന്റെ സ്വത്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കുന്നത് താൽക്കാലികമായി തടഞ്ഞു ഉത്തരവ് നൽകി.
ഈ ഉത്തരവ് നൽകാൻ കോടതി ജീവനക്കാരൻ എത്തി ഇയ്യാൾക്ക് അബ്ദുൽ സലാമിന്റെ സഹോദരി സഫിയയുടെ തട്ടത്തുമലയിലെ വീട് കാട്ടികൊടുക്കുന്നതിനായാണ് യഹ്യയും കൊച്ചു മകൻ അഫ്സൽ സലാമും കോടതി ജീവനക്കാരനോടൊപ്പം തട്ടത്തു മലയിലെത്തിയത്.
ഇവർ റോഡിൽ ഇറങ്ങി നിന്നും കോടതി ജീവനക്കാരൻ സഫിയയുടെ വീട്ടിൽ കയറിയ സമയം കാര്യം അറിഞ്ഞു കാറിലെത്തിയ അബ്ദുൽ സലാം ഭാര്യാപിതാവിനെയും മകനെയും കണ്ടു ഇവരുടെ നേരേ കാർ ഓടിച്ച് കയറ്റുകയായിരുന്നു.
ഇവരെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം തൊട്ടടുത്തുണ്ടായിരുന്ന മതിലിലും ഇയ്യാൾ വാഹനം ഇടിച്ച് കയറ്റി. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
ന്യൂസ് ബ്യുറോ മടത്തറ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ