ടിപ്പർ മുതലാളിയുടെ ഗുണ്ടായിസം നടുറോഡിൽ ഡ്രൈവറെ മർദ്ദിച്ചു.
നഗരൂർ മണിമേട എന്ന പതിനഞ്ചോളം ടിപ്പർ വാഹന മുതലാളിയാണ് ആഡംബര വാഹനത്തിൽ ഈ അഭ്യാസം കാണിക്കുന്നത്.ഇയാൾ കാണിക്കുന്ന അഭ്യാസ പ്രകടനം പിന്നിൽ നിന്ന് വന്ന വാഹനത്തിലിരുന്ന് ഫോണിൽ പകർത്തിയതാണ് പ്രകോപനത്തിന് കാരണം.
തിരുവനന്തപുരം നഗരൂരിലാണ് സംഭവം. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ വിഴിഞ്ഞം പദ്ധതിക്കായി ലോഡുമായി പോകുന്ന വാഹനത്തിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്ന വാഹനത്തിൻറെ ദൃശ്യങ്ങളാണ് ഇത്.
പതിനഞ്ചോളം ടിപ്പറുളള മുതലാളിയാണ് വാഹനത്തിന് സൈഡ് നൽകാതെ ഈ അഭ്യാസം കാണിക്കുന്നത്. ഇയാൾ നഗരൂർ അടക്കി വാഴുന്ന ആളാണന്ന് പറയുന്നുമുണ്ട്.നഗരൂരിലും പരിസരപ്രദേശങ്ങളിലും ഇയാൾക്ക് എന്തും കാണിക്കാം.
ഇവിടെ ഇയാൾ ആഡംബര വാഹനത്തിൽ നടുറോഡിൽ കാണിക്കുന്ന അഭ്യാസ പ്രകടനത്തിന്റെ ദ്യശ്യങ്ങൾ എടുക്കുന്നത് റിവ്യൂ ഗ്ലാസ്സിലൂടെ കാണുന്ന ഇയാൾ വാഹനം നിർത്തി ഇറങ്ങുകയും വീഡിയോ എടുത്തവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡോർ വലിച്ച് തുറന്ന് ഡ്രൈവറയും ക്ലീനറേയും വണ്ടിയില്‍ കയറി മർദ്ദിക്കുകയായിരുന്നു എന്ന് ടിപ്പര്‍ തൊഴിലാളികള്‍ പറഞ്ഞു.
മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മർദ്ദനത്തിൽ പരുക്കേറ്റത് ചിതറ സ്വദേശികൾക്കാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ