ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയില്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേള നടത്തി. Food and Saftey registration fair was held at Kulathupuzha.

കുളത്തൂപ്പുഴയില്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേള നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി കുളത്തൂപ്പുഴ യൂണിറ്റ് ഭക്ഷ്യാസുരക്ഷാ വകുപ്പ് എന്നിവിരുടെ സഹകരണത്തോടെ കുളത്തൂപ്പുഴയില്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ മേളസംഘടിപ്പിച്ചു. 

പരിപാടിയുടെ ഉദ്ഘാടനം അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഭക്ഷണശാലകളും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കും നിര്‍ബന്ധമായു ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണം സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ഗുണമേന്മയുളള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഉദ്ഘാടനവേളയില്‍ പ്രസിഡന്‍റ് പറഞ്ഞു.

150 ലധികം അപേക്ഷകളാണ് ആദ്യ ദിവസം രജിസ്ട്രര്‍ ചെയ്യാനായത്. ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പറഞ്ഞു. 

വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ജോര്‍ജ്ജ് വര്‍ഗീസ് പുളിന്തിട്ട,സെക്രട്ടറി ബദറുദീന്‍, താഹ, ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരായ വിനോദ്.ടി.എസ്, അനില്‍കുമാര്‍,ബാബുകുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.