ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഫോറസ്റ്റ് മ്യൂസിയം നിർമ്മാണത്തിനായി പൂര്‍ത്തിയായ കെട്ടിടങ്ങളുടെ സമര്‍പ്പണം ഇന്ന് വനം മന്ത്രി കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിക്കും. The Forest Minister will hand over the completed buildings for the construction of the Forest Museum in Kulathupuzha today.

ആധുനികരീതിയിൽ കുളത്തൂപ്പുഴയിൽ പണികഴിപ്പിക്കുന്ന ഫോറസ്റ്റ് മ്യൂസിയം നിർമ്മാണത്തിനായി പൂര്‍ത്തിയായ കെട്ടിടങ്ങളുടെ സമര്‍പ്പണം ഇന്ന് വനം മന്ത്രി കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിക്കും.  

ട്യൂറിസം വികസനത്തിന് അനന്തമായ സാധ്യത ഒരുക്കിയാണ് പദ്ധതി ഒരുക്കുന്നത്.
ഭൂപ്രകൃതിക്ക് കോട്ടം തട്ടാതെയുളളതാണ് നിര്‍മ്മാണ രീതി.നിലവിലുളള ഭൂപ്രകൃതി നിലനിർത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ആധുനിക രീതിയിൽ പണികഴിപ്പിക്കുന്ന ഫോറസ്റ്റ് മ്യൂസിയത്തിനായി കുളത്തൂപ്പുഴയിൽ നിർമ്മാണംപുരോഗമിക്കുന്ന കെട്ടിടങ്ങളുടെ സമര്‍പ്പണം 

തിങ്കളാഴ്ച വൈകിട്ട് 5ന് കുളത്തൂപ്പുഴ വനംറെയിഞ്ച് ആഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി കെ.രാജു നാടിനു സമര്‍പ്പിക്കും. ഇതോടനുബന്ധിച്ച് ചണ്ണമല പുനരധിവാസ പദ്ധതിയുടെ ആദ്യ ഗഡുവിതരണവും നടക്കും. കുളത്തൂപ്പുഴയുടെ ഹൃദയഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട അന്തസംസ്ഥാന പാതയരുകിൽ കുളത്തൂപ്പുഴ വനം റെയിഞ്ചാഫീസ് മന്ദിരത്തോട് ചെർന്ന കുട്ടിവനവും കല്ലടയാറിൻെറ തീരങ്ങളുമാണ് മ്യൂസിയത്തിനായ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മരങ്ങളൊന്നും മുറിച്ച് നീക്കാതെ കൂടുതല്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ച് പ്രകൃതിസംരക്ഷണം ഉറപ്പാക്കുന്നതാണ് നിര്‍മ്മാണ രീതി. വനംവകുപ്പിൻെറ എല്ലാ മ്യൂസിയങ്ങളുടേയും ഒരു ശൃംഖലയും ഇവിടെ ഒരുക്കും, രാജ്യത്തിനകത്തും പുറത്തുമുളള നാച്ച്യുറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായ് നെറ്റ് വർക്ക് മുഖേന ബന്ധിപ്പിക്കുക, ഈ വിഷയത്തിൽ സെമിനാറുകളും സിബോസിയങ്ങളും ഒരുക്കുന്നതിനായ് എക്സിബിഷൻ ഹാൾ,ആഡിയോ വിഷ്വൽ റൂം,ഇക്കോഷോപ്പും അനുബന്ധ സൗകര്യങ്ങളും,ഗെസ്റ്റ്ഹൗസ് സൗകര്യം. ട്യൂറിസ്റ്റുകളെ ആഹർഷിക്കുന്നതിനായ് നദിക്കരയിലായ് സ്നാഘട്ടവും പൂന്തോട്ടങ്ങളും,കൂടാതെ എല്ലാ ജന്തു ജീവജാലങ്ങളും സസ്യങ്ങളും വൃക്ഷങ്ങളും പക്ഷികൾ ശലഭങ്ങൾ തുടങ്ങിവനവുമായ് ബന്ധപ്പെട്ട എല്ലാ അറിവുകളും ഒരു കുടക്കീഴിൽ നേടാം എന്നതാണ് പദ്ധതിയുടെ സവിശേഷത. പെയിൻെറിംഗുകൾ, വ്യത്യസ്ഥങ്ങളായ ഫോട്ടോ ശേഖരങ്ങൾ ശില്പങ്ങൾ പുരാവസ്തു ശേഖരങ്ങൾ തുടങ്ങി കൗതുക മുണർത്തുന്ന ഒട്ടേറെ സാധ്യതകൾ ഒരുക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനോട് ചേർന്ന് ഫോറസ്റ്റ് ഇൻഫർ മേഷൻ സെൻറർ ആരംഭിക്കുന്ന കാര്യവും വനം വകുപ്പിൻെറ പരിഹണനയിലുണ്ട്. തദ്ദേശിയരായ ഒട്ടേറെ പേർക്ക് അനേകം തൊഴിൽ സാധ്യത ലഭിക്കുന്ന പദ്ധതിയുടെ മേൽനേട്ടം തിരുവനന്തപുരം വനം വികസന ഏജൻസിക്കായിരിക്കും.വനവാസി സമൂഹത്തേയും വനത്തേയും വന്യജീവികളെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും  ഗവേഷകവിദ്യാര്‍ദ്ധികള്‍ക്കും മ്യൂസിയം പ്രയോജനപ്പെടുത്തുന്നതിനും സൌകര്യമൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ഒരുക്കുന്നത്. 9.85കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനത്തിനായ് സർക്കാർ അനുവദിച്ച നാല്കോടി രൂപയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഹാബിറ്റാറ്റ് ഗ്രൂപ്പുമായ് വനം വകുപ്പ് കരാർ ഉറപ്പിക്കുകയും പതിനെട്ട് മാസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് വൈവിദ്യങ്ങളായ ഒട്ടേറെ ട്യൂറിസം സാധ്യതകളാണ് ഒരുക്കിയിട്ടുളളത്. ആദിവാസി ജീവിതം ആവാസ വ്യവസ്ഥ നദികൾ വനജീവിധം തുടങ്ങിയവ ഉൾകൊളളിച്ച് മിനിയേച്ചർ പാർക്കും മ്യൂസിയത്തോടൊപ്പം ഒരുക്കുന്നുണ്ട്. പക്ഷി മൃഗാദികളുടെ അസ്തികൂടങ്ങൾ ശേഖരിച്ചും വർണ്ണാഭ മായ മോഡലുകൾ ഒരുക്കി സ്വാഭാവിക പരിസ്ഥിതിയിലെന്നപോലെ പ്രദർശിപ്പിക്കും.വനം മന്ത്രി കെ.രാജു കഴിഞ്ഞ 2019ഒക്ടോബർ 19ന് ശിലയിട്ട പദ്ധതി ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് കെട്ടിടങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.