കൊല്ലം പുനലൂര്‍ ചാലിയക്കരയില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ പടുകൂറ്റന്‍ മരം.ചാലിയക്കര ജംഗ്ഷനില്‍ ഉള്ള ഈ മരത്തിന്റെ കമ്പുകള്‍ കാറ്റത്ത് ഒടിഞ്ഞു വീണു കടകള്‍ക്ക് നാശം ഉണ്ടാകുന്നത് പതിവായിരുന്നു.കൂടാതെ വാഹനങ്ങള്‍ മരത്തില്‍ വന്നിടിച്ചു അപകടം ഉണ്ടാകുന്നതും നിത്യ സംഭവം ആയിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് മുറിച്ചു മാറ്റി എങ്കിലും ഒരാള്‍ പൊക്കത്തില്‍ വെച്ചാണ് മരം മുറിച്ചു മാറ്റിയത് ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
പ്രദേശത്തുള്ള കട ഉടമകള്‍ പറയുന്നത് ഈ മരത്തില്‍ പല വാഹനങ്ങള്‍ വന്നു ഇടിച്ചു നിരന്തരം അപകടം ഉണ്ടായിട്ടുണ്ട് അതിനാല്‍ ആണ് മരം മുറിച്ചു മാറ്റാന്‍ വേണ്ടി നാട്ടുകാര്‍ അധികാരികള്‍ക്ക് പരാതി കൊടുത്തത് എന്നാല്‍ ഒരാള്‍ പൊക്കത്തില്‍ മരത്തിന്റെ കുറ്റി നിര്‍ത്തി ബാക്കി മുറിച്ചത് കൊണ്ട് വീണ്ടും അപകട സാധ്യത വര്‍ധിച്ചു.
ബന്ധപ്പെട്ടവരെ പല പ്രാവശ്യം അറിയിച്ചിട്ടും മരത്തിന്റെ കുറ്റി നീക്കാന്‍ ഉള്ള സംവിധാനം ചെയ്തില്ല.ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
അപകട സാധ്യത ഉള്ള കുറ്റി എത്രയും വേഗം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ