ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല ടൗണിലെ ഓടയിലൂടെ പുറത്തേക്ക് ഒഴുകുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.In the shops of Thenmala town, the waste flowing out of the gutters makes it difficult for the locals.

തെന്മല ടൗണിലെ കടകളിൽ നിന്നും ഓടയിലൂടെ പുറത്തേക്ക് ഒഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

തെന്മല ടൗണിലെ ഓടകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം  കാരണം ജനങ്ങൾക്ക് ജീവിതം പൊറുതി മുട്ടിയിരിക്കുകയാണ്. ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗങ്ങളിൽ ഖര മാലിന്യം അടിഞ്ഞു  കിടക്കുന്നതിനാൽ വെള്ളം ഒഴുകുന്നത്  തടസപ്പെടുകയും കൊതുകുകൾ പെരുകുന്നതും മൂലം കുട്ടികളിലും, മുതിർന്നവരിലും പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ  സാധ്യത ഏറെയാണ്. 

പല പ്രാവശ്യം പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ലന്ന് നാട്ടുകാർ പുനലൂർ ന്യൂസിനോട്  പറഞ്ഞു. 

തെന്മല ടൗൺ വാർഡിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്നമാണിതെന്നും എത്രയും വേഗം ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വാർഡ് മെമ്പർ തെന്മല രാജൻ പറഞ്ഞു.

ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നത്തിനാലാണ് , ദുർഗന്ധം വമിക്കുന്നതെന്നും അതിന് ഒരു  പരിഹാരം ഉണ്ടാകണം എങ്കിൽ ഓടകൾ പൂർണ്ണമായും സ്ലാബുകൾ പാകണമെന്നും അതിന് വേണ്ടി  പഞ്ചായത്ത് കമ്മിറ്റിയിൽ നാളെ വിഷയം അവതരിപ്പിക്കുമെന്നും തുടർനടപടിയായി ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർക്ക് നിവേദനം നൽകുമെന്നും  വാർഡ് മെമ്പർ "തെന്മലരാജൻ"  പറഞ്ഞു.
ന്യൂസ് ബ്യൂറോ തെന്മല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.