ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ ആര്‍.പി.എല്ലില്‍ ഐ.ടി.ഐ പ്രവര്‍ത്തനം ആരംഭിച്ചു.ITI started functioning in Kulathupuzha RPL.

കുളത്തൂപ്പുഴ ആര്‍.പി.എല്ലില്‍ ഐ.ടി.ഐ പ്രവര്‍ത്തനം ആരംഭിച്ചു.കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റ് കൂവക്കാട് ഗവണ്‍മെന്‍റ് തമിഴ്മീഡിയം സ്കൂളില്‍ പുതുതായി സര്‍ക്കാര്‍ അനുവദിച്ച് ഐ.ടി.ഐയുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 

ആധുനിക ട്രേഡുകളും അന്താരാഷ്ട നിലവാരവുമുളള കോഴ്സുകള്‍ ആരംഭിച്ച് ഐ.ടി.ഐ. വിദ്യാഭ്യാസ നേടി പുറത്തിറങ്ങുന്നവര്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ കണ്ടെത്തുക എന്നലക്ഷ്യത്തോടെ 22ഉന്നതനിലവാരമുളള ഐ.ടി.ഐകളാണ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുളളതെന്ന് ഉദ്ഘാടവേളയില്‍ മുഖ്യമന്ത്രിപറഞ്ഞു.ആധുനിക കാലഘട്ടത്തില്‍ അനിവാര്യമുളള നൈപുണ്യവികസനത്തിന് പ്രാധാന്യം നല്‍കുന്ന ഇച്ഛാശക്തിയുളള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനഫലമാണ് കുളത്തൂപ്പുഴയില്‍ ഐ.ടി.ഐ ആരംഭിക്കാനായതെന്നും തൊഴിലാളികളുടെ മക്കള്‍ക്ക് അമ്പത്ശതമാനം സ്വീറ്റ് ഉറപ്പാക്കാന്‍ കഴിഞ്ഞതായും ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി കെ.രാജു അറിയിച്ചു. 

തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ മുഖ്യാതിഥി യായ പരിപാടിയുടെ പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങില്‍ ശിലാസ്ഥാപനകര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാരാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സുനില്‍പമിഡി,ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.അജയന്‍,കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് നദീറസൈഫുദീന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീര്‍,പഞ്ചായത്ത് അംഗങ്ങളായ സുജിത്.എസ്,എസ്.ചന്ദ്രകുമാര്‍,സറീനഷാനു, യൂണിയന്‍നേതാവ് സി.അജയപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.