തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിധിൻ എന്ന ടിപ്പർ അനിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്ത് നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പാലക്കാടു നിന്നാണ് നിധിനെ പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാടു നിന്ന് കൊട്ടാരക്കരയിൽ എത്തിയ തനിക്ക് വീട്ടിൽ പോകാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ബസ് എടുത്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പാലക്കാട് ഒരു സർവീസ് സെന്ററിൽ ജീവനക്കാരനായിരുന്നു നിധിൻ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതിയാണ് ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസ് രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ബസ് തട്ടിക്കൊണ്ടു പോയ ആൾ പിടിയിലായത്.
കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയിൽ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആർ ടി സി അധികൃതർ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവർ പറഞ്ഞു. സ്ഥലക്കുറവ് കാരണം സർവീസ് പൂർത്തിയാക്കി എത്തുന്ന കെ എസ് ആർ ടി സി ബസുകൾ രാത്രിയിൽ ദേശീയപാതയുടെ വശങ്ങളിലാണ് പാർക്ക് ചെയ്തിരുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ബസ് പാരിപ്പള്ളിയിൽ എത്തിച്ച് പാർക്ക് ചെയ്തശേഷം ഓടിച്ചയാൾ നടന്നു പോകുന്നതും, കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നതും സിസിടിവിയിൽ പതിഞ്ഞെങ്കിലും രാത്രി ആയതിനാൽ മുഖം വ്യക്തമായിരുന്നില്ല.
ന്യൂസ് ബ്യുറോ കൊട്ടാരക്കര
കൊട്ടാരക്കരയിൽ KSRTC ബസ് കടത്തിക്കൊണ്ടുപോയ ആൾ പിടിയിൽ.Man arrested for hijacking KSRTC bus at Kottarakkara
കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് തട്ടിക്കൊണ്ടു പോയ ആളെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതിയാണ് ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസ്
രാവിലെ മുതൽ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയിൽ ഉപേക്ഷിച്ച
നിലയിൽ കണ്ടെത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ