ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു.Kulathupuzha Grama Panchayat Development Seminar was organized.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു.

കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്കുന്നതരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ പദ്ധതി ആവിഷ്കരിച്ച് കൃഷിവ്യാപകമാക്കണമെന്ന് ജില്ലാപഞ്ചായത്ത് അംഗം കെ.അനില്‍കുമാര്‍ കുളത്തൂപ്പുഴയില്‍ പറഞ്ഞു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി ജില്ലാപഞ്ചായത്ത് ഒരുക്കിയ നൂതനങ്ങളായ പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം ലഭിച്ചതായും അനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യമായ യന്ത്രസാമഗ്രഹികള്‍ വാങ്ങി നല്‍കിയും,സബ് സിഡി നടപ്പിലാക്കിയും കര്‍ഷകരെ കൂടുതല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുതകുന്ന പദ്ധതികളാകണം ആവിഷ്ക്കരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്‍റ് നദീറസൈഫുദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ.സുധീര്‍, റീനാ ഷാജഹാന്‍,പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ഭാരവാഹികളായ ലൈലാബീവി,ഷീജറാഫി,ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.