എട്ടുമാസം ഗർഭിണിയായ പെൺകുട്ടിയുമായി ആദിവാസി സ്ത്രീ ടാർപോളിൻ കെട്ടിയ ഷെഡ്ഡിനുള്ളിൽ ദുരിതജീവിതം നയിക്കുന്നു.
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിൽ വില്ലുമല മാമ്മൂട്ടിൽ വീട്ടിൽ സിന്ധു എന്ന ആദിവാസി സ്ത്രീയാണ് തങ്ങളുടെ വസ്തു മറ്റൊരാൾ കൈക്കലാക്കിയതിനെ തുടർന്ന് വീട് വയ്ക്കാൻ പോലും മാർഗമില്ലാതെ
ദുരിത ജീവിതം നയിക്കുന്നത്.
രണ്ടായിരത്തി ഒൻപതിൽ സർക്കാർ പട്ടയം നൽകിയ ഒരേക്കറോളം വരുന്ന ആദിവാസി ഭൂമി
തൻറെ ഭർത്താവ് വില്ലുമല സ്വദേശിക്ക് കൃഷിചെയ്യുന്നതിനു വേണ്ടി പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ പാട്ട കാലാവധി കഴിഞ്ഞിട്ടും ഭൂമി തിരിച്ചു നൽകാതെ ഇയാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആദിവാസി ഭൂമിയിൽ വീട് വയ്ക്കുകയായിരുന്നു.കഴിഞ്ഞ മൂന്നു വർഷത്തിന് മുന്നേ സിന്ധുവിന്റെ ഭർത്താവ് മധുകാണി മരണപ്പെട്ടു
വീടുവെക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ ആ വസ്തുവിന്റെ ഒരു മൂലയിൽ ടാർപോളിൻ കെട്ടിയ ഒരു ഷെഡ്ഡിൽ എട്ടുമാസം ഗർഭിണിയായ മകളുമായി വെട്ടവും വെളിച്ചവുമില്ലാതെ താമസിക്കുകയാണ് സിന്ധു എന്ന ആദിവാസി സ്ത്രീ.
ആദിവാസി ഊരുമൂപ്പന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഭൂമി കൈക്കലാക്കിയയാൾ വസ്തു വിട്ടുനൽകാൻ തയ്യാറായില്ല.
ഒരു വർഷത്തിനു മുമ്പ് കൊല്ലം കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ കളക്ടർ പരാതി അന്വേഷിച്ചു നടപടിയെടുക്കാനായി പുനലൂർ ആർ ഡി ഒ ക്കു കത്ത് നൽകി.എന്നാൽ അതിന്മേൽ ഒരു പ്രാവശ്യം ആദിവാസി സ്ത്രീയെ വിളിച്ചു വരുത്തിയതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വന്യമൃഗങ്ങളുടെ ശല്യവും വെട്ടും വെളിച്ചവുമില്ലാതെ എട്ടുമാസം ഗർഭിണിയായ മകളുമായി ഈ ഷെഡ്ഡിൽ താമസിക്കുന്നത് വളരെ പേടിച്ച് ആണെന്നും തങ്ങളുടെ ഭൂമി സർക്കാർ ഇടപെട്ട് തിരിച്ചുനൽകണമെന്ന് ആദിവാസി സ്ത്രീ സിന്ധു പറയുന്നു.
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ