ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ വി വി ടി എം ഓഡിറ്റോറിയത്തിൽ മാമ്പഴ മേളയ്ക്ക് തുടക്കമായി. The Mango Fair started at the Anchal VVTM Auditorium, Kollam

കൊല്ലം അഞ്ചൽ വി വി ടി എം ഓഡിറ്റോറിയത്തിൽ മാമ്പഴ മേളയ്ക്ക് തുടക്കമായി.

കൊല്ലം അഞ്ചൽ മലബാർ മാവ് കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ വി വി ടി എം ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന ചക്ക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് മാമ്പഴ മേളയ്ക്കു തുടക്കമായി.
     
മാമ്പഴ മേള സംസ്ഥാന വനം-വന്യജീവി ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫസിന മനാഫ് അധ്യക്ഷയായിരുന്നു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രൻ ആദ്യവില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു .

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ കുമാരി ,അലയമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം മനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
മലബാർ മാവ് കർഷകസമിതി പ്രസിഡൻറ് എബി ഫ്രാൻസിസ് സ്വാഗതവും സെക്രട്ടറി നവാസ് പത്തടി നന്ദിയും പറഞ്ഞു.

ചക്ക മഹോത്സവത്തിൽ ചക്കപ്പായസം നിർമ്മിക്കുന്നതിനുള്ള പരിശീലന പരിപാടികൾ കുടുംബശ്രി അംഗങ്ങൾക്ക്  ഒരുക്കണമെന്നും അത് കുടുംബശ്രീ പ്രവർത്തകർക്ക് കൂട്ടതൽ പ്രയോജനമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മാമ്പഴ മേളയിൽ ഭൗമസൂജിക പദവി ലഭിച്ച നമ്പ്യാർ മാങ്ങ, മൽഗോവ ,ബദ്ദ്, പ്രിയൂർ, മൂവാണ്ടൻ, മൈലാപ്പ് സോത്ത, കർപ്പൂരമാങ്ങ തുടങ്ങി 14 ഇനത്തിൽപ്പെട്ട മാങ്ങകൾ ഇവിടെ ലഭ്യമാണ്.പരമ്പരാഗത രീതിയിലാണ് മാങ്ങ പഴുപ്പിക്കുന്നത്.ചക്ക മഹോത്സവത്തിൽ ചക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആയ ചക്ക പായസം ,ചക്ക ഹൽവ ,ചക്ക ചമ്മന്തി,ചക്ക ഉണ്ണിയപ്പം, ചക്ക ചിപ്സ്, ചക്ക സ്ക്വാഷ് ചക്ക വരട്ടി തുടങ്ങി അറുപതിൽ പരം ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.
മേളയിൽ ഗൃഹോപകരണങ്ങൾ ചവിട്ടികൾ,പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങൾ, ഫാൻസി ഐറ്റംസ്  കരകൗശല ഉൽപ്പന്നങ്ങൾ, വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ,  ബാഗുകൾ ചെരുപ്പുകൾ തുടങ്ങി നിരവധി സാധനങ്ങൾ ഇവിടെ നിന്നും പൊതുജനങ്ങൾക്ക് നേരിട്ട് വാങ്ങാവുന്നതാണ്.മേള രണ്ടുമാസം വരെ നീണ്ടു നിൽക്കും എന്ന് സംഘാടകർ അറിയിച്ചു.

മേള കഴിഞ്ഞ ദിവസം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തിരുന്നു.

ന്യൂസ്‌ ബ്യുറോ അഞ്ചല്‍ 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.