ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ ടൗൺ യു.പി.എസിന് പുതിയ ഹൈടെക് കെട്ടിടമൊരുങ്ങുന്നു.A new high tech building is being constructed for Kulathupuzha Town UPS

കുളത്തൂപ്പുഴ ടൗൺ യു.പി.എസിന് പുതിയ ഹൈടെക് കെട്ടിടമൊരുങ്ങുന്നു. 2 കോടി കേന്ദ്രാനുമതി ലഭിച്ച സ്കൂളിന്‍റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജു നിർവഹിച്ചു.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികച്ച പഠനാന്തരീക്ഷം കലാലയങ്ങളില്‍ സൃഷ്ടിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി കെ.രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു. 

കുളത്തൂപ്പുഴ ടൗണ്‍ ഗവന്‍:യു.പി.എസ്സിന് അനുവദിച്ച പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജൻവികാസ് കാര്യക്രമം പ്രകാരം രണ്ടു കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.അറുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന നൂറ്റാണ്ട് പഴക്കമുളള ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്  രണ്ടു കോടി രൂപ ചെലവഴിച്ച് പുതിയൊരു കെട്ടിടത്തിന്‍റെ നിർമ്മാണം.  

ഒരു മാസം മുൻപ് പൂർത്തീകരിച്ചു നാടിനു സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ആധുനിക രീതിയില്‍ പുതുയ കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്.  സ്കൂളങ്കണത്തില്‍ നടന്ന ചടങ്ങിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ അധ്യക്ഷയായി. 

കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  പി അനിൽകുമാർ, വൈസ് പ്രസിഡന്‍റ് നദീറ സെയ്ഫുദ്ദീൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.