വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് കരവാളൂർ യൂണിറ്റിനെ ആഭിമുഖ്യത്തിൽ കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ഇന്ന് നിവേദനം നൽകി.
കരവാളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ജിഷ മുരളിക്ക് നേരിട്ട് നിവേദനം നൽകുകയും അവരുടെ ആവലാതികൾ അറിയിക്കുകയും ചെയ്തു.
പ്രസിഡന്റിന് ആശംസ അറിയിച്ചു കൊണ്ട് തുടങ്ങുന്ന നിവേദനത്തിൽ 60 വയസു കഴിഞ്ഞ എല്ലാ ആളുകൾക്കും 10,000 രൂപയിൽ കുറയാത്ത പെൻഷൻ നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ഇനിയും ഗുണനിലവാരത്തിൽ ഉയർത്തണമെന്നും ആവശ്യപ്പെടുന്നു.
ഒരു പ്രസിഡൻറ് എങ്ങനെയായിരിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂമെന്റിന്റെ കാഴ്ചപ്പാടുകളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കരവാളൂർ യൂണിറ്റ് പ്രസിഡൻറ് സാംകുട്ടി, സെക്രട്ടറി ബാബു ഡാനിൽ, ട്രഷറർ അനീഷ് ,വൈസ് പ്രസിഡൻറ് വത്സല സജി ,സലീം കോട വിള ,സോളമൻ പ്രകാശം, ഷാന്റി സുരേഷ്, ഐസക്ക് കട്ടി എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ