ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ പോലീസിന്റെ സമയോചിത ഇടപെടലില്‍ നഗരത്തില്‍ അലഞ്ഞ വയോധികയുടെ ബന്ധുക്കളെ കണ്ടെത്തി.Punalur police found the relatives of the elderly woman wandering around the city in a timely manner.

 

പുനലൂര്‍ പിങ്ക് പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും സമയോചിത ഇടപെടലില്‍ നഗരത്തില്‍ അലഞ്ഞ വയോധികയുടെ ബന്ധുക്കളെ കണ്ടെത്തി.

പുനലൂര്‍ നഗരത്തില്‍ അലഞ്ഞു നടന്ന മാനസിക അസ്വസ്ഥതയുള്ള 74 വയസുള്ള ആനന്ദം എന്ന പേരുള്ള വയോധികയെ പിങ്ക് പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും സമയോചിത ഇടപെടലില്‍ ബന്ധുക്കളെ കണ്ടെത്തി കൈമാറി.

ഇന്ന് രാവിലെ ഒന്‍പത്‌ മണിയോടെ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്ഷനില്‍ അലക്ഷ്യമായി അലയുന്ന വയോധികയെ കണ്ട ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പിങ്ക് പോലീസ്‌ എത്തി വയോധികയെ കൂട്ടിക്കൊണ്ട് പോയി പുനലൂര്‍ ജനമൈത്രി പോലീസുമായി ബന്ധപ്പെട്ടു.

ജനമൈത്രി സി.ആര്‍.ഓ അനില്‍ കുമാര്‍ പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ വയോധിക കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണെന്നും പേര്‌ ആനന്ദം എന്നാണെന്നും ബോധ്യമായി. 

തുടര്‍ന്ന് ജനമൈത്രി സി.ആര്‍.ഓ അനില്‍ കുമാര്‍ കൊട്ടാരക്കര പോലീസുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചു.

രണ്ടു മണിയോടെ എത്തിയ ആനന്ദത്തിന്റെ സഹോദരന്‍ മോഹനനനും ഭാര്യയും വയോധികയെ ജനമൈത്രി പോലീസിന്റെയും പിങ്ക് പോലീസിന്റെയും സാന്നിധ്യത്തില്‍ എറ്റുവാങ്ങി കൊട്ടാരക്കര നീലേശ്വരത്തെക്ക് പോയി. 

ജനമൈത്രി സി.ആര്‍.ഓ അനില്‍ കുമാര്‍, സബ് ഇന്‍സ്പെക്റ്റര്‍ സുശീലാമ്മ, സീനിയര്‍ പോലീസ്‌ ഓഫീസര്‍മാരായ അനിത,ഷൈനു എന്നിവര്‍ നേത്രത്വം നല്‍കി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.