കയറ്റുമതിക്കായി ആദ്യലോഡുകള് ഫാക്ടറിയില്‍ നിന്നും ഫ്ലാ ഓഫ്ചെയ്തു പുറപ്പെട്ടു.
ആര്.പി.എല്‍ കുളത്തൂപ്പുഴ എസ്റ്റേറ്റ് അഭയഗിരി ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരമുളള റബ്ബര്‍ അസംസ്കൃതവസ്തുക്കള്‍ ഇനി സ്പെയിനില്‍ വിപണി കണ്ടെത്തും.
ബോട്ടസ് ആപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പിനിയുമായി ചരക്ക് കൈമാറ്റ കരാറിന് ഒപ്പുവച്ച മാനേജ്മെന്റ് ആദ്യ ലാറ്റക്സ് കയറ്റി അയച്ചതിന്റെ ഫ്ലാഗ് ഓഫ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ പമിഡി ഐ.എഫ്.എസ് നിര്‍വ്വഹിച്ചു.
തദ്ദേശീയ വിപണിയില്‍ ഉണ്ടാകുന്ന വിലയിലും ആവശ്യകതയുടേയും ഏറ്റക്കുറച്ചില്‍ ഒഴിവാക്കി കയറ്റുമതിയില്‍ നേട്ടംകൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍പറഞ്ഞു. റോക്കറ്റ് നിര്‍മ്മാണത്തിന് ആവശ്യമായ റബ്ബര്‍ അസംസ്കൃതവസ്തുക്കള്‍ വിക്രം സാരാഭായി സ്പെയ്സ് സെന്ററിന് നല്കി അംഗീകാരം നേടിയതിനു തൊട്ടു പിന്നാലെയാണ് വിദേശ വിപണി കണ്ടെത്തുന്നതിനും കമ്പിനിക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഗുണമേന്മയുളള ബി.ഐ.എസ്. സര്‍ട്ടിഫിക്കറ്റ് ഐ.എസ്.ഒ.അംഗീകാരം തുടര്‍ച്ചയായി നേടിയെടുക്കാനായതാണ് വിദേശ കയറ്റുമതിക്ക് അവസരം ലഭിക്കാനിടയാക്കിയത്.
ഇപ്പോള്‍ കമ്പിനി നേരിടുന്ന നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് മാറ്റംവരുത്തി വിപികണ്ടെത്താനുളള ശക്തമായ ശ്രമത്തിലാണ് മാനേജ്മെന്റ്. എസ്റ്റേറ്റ് ഫാക്ടറിയല്‍ സംഘടിപ്പിച്ച ചടങ്ങിന് ഫാക്ടറി മാനേജര്‍ സുജാത.പി.എസ് അധ്യക്ഷതവഹിച്ചു. കമ്പനി സെക്രട്ടറി മറീനവര്ഗ്ഗീസ്, എസ്റ്റേറ്റ് മാനേജര്‍ ജയപ്രകാശ് തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ