അഞ്ചൽ കുരുവി കോണത്ത് കാലാന്തുർ ശ്രീഭദ്ര.നാഗരാജ ക്ഷേത്രത്തിൽ ആണ് ഇന്നലെ മോഷണം നടന്നത്.
ക്ഷേത്രത്തിലെ ശ്രീകോവിൽ ഉൾപ്പെടെയുള്ളവയുടെ വാതിലുകൾ മോഷ്ടാക്കൾ പൊളിച്ചിരുന്നു.
ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോവുകയും ചെയ്തു.കാണിക്കവഞ്ചി തൊട്ടടുത്ത റബ്ബർ തോട്ടത്തിൽ നിന്നും നാട്ടുകാർ കണ്ടെത്തി.കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറോളം മോഷണങ്ങളാണ് നടന്നത്
ഇവയിൽ മിക്കവയും ചെറിയവ്യാപാരസ്ഥാപനങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുമാണ് നടന്നിരിക്കുന്നത്.
ഇതുവരെ പോലീസിന് പ്രതികളെ അറസ്റ്റ്ചെയ്യാൻ കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളിൽ പെട്രോളിങ്ങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നുമാണ് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും ആവശ്യപ്പെടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ