കൊല്ലം തെന്മല ഡാം ജംഗ്ഷനിലും പരിസരത്തും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മാനസിക വൈകല്യമുള്ള അന്യ സംസ്ഥാനക്കാരിയായ സ്ത്രീയെ തെന്മല ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളായ എസ്.ആര് ഷീബയും തെന്മല രാജനും ചേർന്ന് അഞ്ചൽ അർപ്പിത സ്നേഹാലയത്തിൽ എത്തിച്ചു.
ലോക് ഡൗൺ കാലത്ത് തെന്മലയിൽ എത്തിച്ചേർന്ന ഇവർ ഡാം ജംഗ്ഷനിലുള്ള നാട്ടുകാരും, കട ഉടമകളും കൊടുക്കുന്ന ഭക്ഷണം കഴിച്ച് ഡാം ജംഗ്ഷനിലെ കടകളുടെ വരാന്തയിൽ അന്തി ഉറങ്ങി ദിനരാത്രങ്ങൾ തള്ളി നീക്കി വരികയായിരുന്നു.
രാത്രിയിൽ തമിഴ് നാട്ടിൽ നിന്ന് വരുന്ന ലോറി ഡ്രൈവർമാർ ഉപദ്രവിക്കുന്നതും ശാരീരികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ വാർഡ് മെമ്പര്‍ ഷീബയെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് മെമ്പര്‍ പോലീസിൽ അറിയിക്കുകയും പോലീസുകാരുടെ സഹായത്തോടെ വാർഡ് മെമ്പർ തെന്മല രാജനും, SR ഷീബയും, ഡ്രൈവേഴ്സ് യുണിയൻ പ്രസിഡന്റ് കണ്ണനും ചേർന്ന് ഇവരെ ആംബുലൻസിൽ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും കോവിഡ് ടെസ്റ്റ് നടത്തി അസുഖമില്ല എന്ന് ഉറപ്പായതിനു ശേഷം അഞ്ചൽ അർപ്പിത സ്നേഹലായത്തിൽ എത്തിക്കുകയായിരുന്നു.
ന്യൂസ് ബ്യൂറോ തെന്മല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ