ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ കല്ലടയാറിൽ നീരൊഴുക്ക് നിലച്ചു ക്ഷേത്രക്കടവിൽ തടയിണയില്ല തിരുമക്കൾ വംശനാശ ഭീക്ഷണിയിൽ.The water flow in Kulathupuzha Kalladayar has stopped and there is no barrier at the temple entrance.

കുളത്തൂപ്പുഴ കല്ലടയാറിൽ നീരൊഴുക്ക് നിലച്ചു ക്ഷേത്രക്കടവിൽ തടയിണയില്ല തിരുമക്കൾ വംശനാശ ഭീക്ഷണിയിൽ.വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്ഷേത്രമത്സ്യങ്ങളാണ് സംരക്ഷണമില്ലാതെ നാശം നേരിടുന്നത്
  
കല്ലടയാറിൽ നീരൊഴുക്ക് നിലച്ചതോടെ ജീവൻ നിലനിർത്താൻ ക്ഷേത്രമത്സ്യങ്ങൾ ആറ്റിലെ കയങ്ങൾ തേടുകയാണ്.കുളത്തൂപ്പുഴ ശാസ്താക്ഷത്രത്തിനു മുന്നിലെ കടവിലെ തിരുമക്കൾ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങളാണ് വേനൽ കടുത്തതോടെ വംശനാശ ഭീക്ഷണി നേരിടുന്നത്. 

ആറിനു കുറുകെ തടയണ നിർമ്മിച്ച് നീരൊഴുക്ക് നിയന്ത്രിച്ച് ക്ഷേത്ര മത്സ്യങ്ങളെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
 വേനൽക്കാലത്ത് പാറക്കൂട്ടങ്ങൾ നിറഞ്ഞ ക്ഷേത്രക്കടവ് വറ്റി വരളുന്നതോടെ നീരൊഴുക്ക് വർദ്ധിച്ച മറ്റു സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ ഇവ പലായനം ചെയ്യുകയാണ് പതിവ്. അതിനാൽ തന്നെ ഇവ അക്രമിക്കപ്പെടുകയും മീൻ പിടുത്തക്കാ‌ർക്ക് ഇരയാവുകയും ചെയ്യുന്നു.

നീരൊഴുക്ക് നിയന്ത്രിച്ച് ഭക്തർക്ക് ഇവയെ ദർശിച്ചു തീറ്റ നൽകാൻ ട്യൂറിസം വകുപ്പ് നേരുത്തെ പദ്ധതി ഒരുക്കിയിരുന്നെങ്കിലും ദേവസ്വം ബോർഡിൻെറ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല. 

നൂറ്റാണ്ട് പഴക്കമുളളതും പരശുരാമ നിർമ്മിതമെന്നു വിശ്വസിക്കുന്നതുമായ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തോളം പ്രാധാന്യമുണ്ട് ക്ഷേത്ര മത്സ്യങ്ങൾക്കും. അതിനാൽ തന്നെ ഉത്സവ നാളുകളിൽ ഇവക്ക് തീറ്റ നൽകുന്ന മീനൂട്ട് വഴിപാട് ദേവസ്വം ബോര്‍ഡ് പ്രത്യേകമായി ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ട്. 

താലപ്പെലികളുടെയും ചെണ്ടമേളത്തിൻെറയും അകമ്പടിയോടെ ആനപ്പുറത്ത് എഴുന്നളളിച്ചാണ് മീനൂട്ട് നടത്തുന്നത്.കൂടാതെ ലക്ഷങ്ങൾ ഈടാക്കിയാണ് മീനൂട്ട് വഴിപാട് സ്റ്റാൾ വർഷം തോറും ഇവിടെ കരാർ ഉറപ്പിക്കുന്നത്. ഈ സ്റ്റാളുകൾ വഴി വിറ്റഴിക്കുന്ന അരിയും,പൊരിയും,കടലയും, കപ്പലണ്ടിയും മറ്റും വാങ്ങി തീറ്റ നൽകിയാണ് ഭക്തർ തിരുമക്കളെ ആകർഷിക്കുന്നത്. 

കൂടാതെ ഇവയെ പിടികൂടുന്നതും ഉപദ്രവിക്കുന്നതും പ്രത്യേക ഉത്തരവു പ്രകാരം ഹൈക്കോടതി നിരോധിച്ചിട്ടുമുണ്ട്.ഇത്രയേറെ പ്രാധാന്യം നൽകുന്ന ക്ഷേത്രമത്സ്യങ്ങളെ സംരക്ഷിക്കാൻ അധികൃതർ യാതൊന്നും ചെയ്യുന്നില്ലന്നള്ളതാണ് ഏറെ കഷ്ടം.
 ഇവയുടെ പ്രാധാന്യം കേട്ടറിഞ്ഞ് ദിനവും വിദേശ ട്യൂറിസ്റ്റുകളും മറ്റു സംസ്ഥാനങ്ങളിലെ ഭക്തരും അടക്കം ജാതി മത ഭേദമന്യേ ഇവിടെ ആൾക്കാർ വന്നു പോകുന്നുണ്ട്. വേനല്‍ കടുക്കന്നതോടെ ഇവ ക്ഷേത്രക്കടവ് വിട്ടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് അഭയം തേടുകയാണ് പതിവ്. തടയണനിർമ്മിച്ച് കടവിൽ ആവശ്യത്തിനു വെളളം നില നിർത്തിയാൽ ഇവയെ ക്ഷേത്രക്കടവില്‍ തന്നെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഭക്തർ പറയുന്നത്. കൂടാതെ വെളളം ഒഴുക്കി വിടാതെ തടയണ കെട്ടി നിയന്ത്രിച്ചാൽ പ്രദേശത്തെ കിണറുകളിൽ ആവശ്യത്തിന് ഉറവയാകുന്നതിനും കുടിവെളളക്ഷാമം പരിഹരിക്കുന്നതിനും ഇടയാകും.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.