ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മലഡാം ജലസംഭരണിയില്‍ യുവാവ് മുങ്ങിമരിച്ചു. The young man drowned in the Thenmala dam reservoir.

തെന്മലഡാം ജലസംഭരണിയില്‍ യുവാവ് മുങ്ങിമരിച്ചു. ശെന്തുരിണി വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്. 

കാടുകാണാനെത്തിയ 11അംഗ സംഘത്തിലെ യുവാവ് തെന്മല ഡാം ജലസംഭരണിയില്‍ മുങ്ങിമരിച്ചു. ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കഴക്കൂട്ടം വടക്കുംഭാഗം നീതുഭവനില്‍ 30 വയസുള്ള മനു ആണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ശെന്തുരിണി വന്യജീവി സംങ്കേതത്തില്‍ ഉള്‍പ്പെട്ട കുറവന്‍കോണം തിലുക്കുവെട്ടി ഫോറസ്റ്റ് ക്യാമ്പിനോട് ചെര്‍ന്ന പ്രദേശത്താണ് അപകടം. കഴക്കൂട്ടം,കാര്യവട്ടം പ്രദേശവാസികളും സുഹൃത്തുക്കളുമായ യുവാക്കള്‍ സംഘടിച്ച് മൂന്നു കാറുകളിലായി ശെന്തുരുണി വന്യജീവി സങ്കെതവും കട്ടിളപ്പാറ വനപ്രദേശവും ജലസംഭരണി പ്രദേശവും കാണാന്‍ രാവിലെ 11.30 മണിയൊടെയാണ് സംഘം സ്ഥലത്തെത്തിയത്. കുളിക്കുന്നതിനിടയില്‍ ജലസംഭരണിയുടെ ആഴംകുറഞ്ഞ ഭാഗത്ത് രൂപപ്പെട്ടിട്ടുളള തിട്ടയില്‍ക്കൂടി വെളളത്തിലൂടെ നടന്ന് മറുകരയിലേക്ക് നീങ്ങവെ കാല്‍വഴുതി കയത്തിലകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിക്കവെ രണ്ടുപേര്‍ കൂടി വെളളത്തില്‍ അകപ്പെട്ടെങ്കിലും മറ്റുളളവരുടെ സഹായത്തേടെ ഇവരെ കരക്കെത്തിച്ചെങ്കിലും മനുവിനെ രക്ഷിക്കാനായില്ല. അടുത്തെങ്ങും ജനവാസമില്ലാത്ത പ്രദേശത്ത് എത്തിയ സംഘത്തില്‍ ആര്‍ക്കും തന്നെ നീന്തല്‍ വശമില്ലായിരുന്നു. 

ക്യാമ്പ് ഷെഡില്‍ലെ വനം വാച്ചര്‍ സന്തോഷ് അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും എത്തി ബോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ജലംസംഭരണിയില്‍ ഇറങ്ങാനായില്ല. മണിക്കൂറുകള്‍ക്ക് ശേഷം കടയ്ക്കലില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ വൈകിയാണ് മൃതദേഹം പുറത്തെടുക്കാനായത്. 

കുളത്തൂപ്പുഴ പോലീസ് എസ്.ഐ. എന്‍.സുധീഷ്,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സജു.എസ്.നായര്‍, സെക്ഷന്‍ ഫോറസ്റ്റുമാരായ ബിജു,സജീവ്,പഞ്ചായത്ത് പ്രസിഡന്‍റ് പി.അനില്‍കുമാര്‍ സെക്രട്ടറി കെ.എസ്.രമേഷ് എന്നിവരുടെ നേതൃത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പുനലൂര്‍താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. 

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.