ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ ഒന്നര കോടി രൂപയുമായി 3 തമിഴ്നാട് സ്വദേശികളെ പുനലൂർ റയിൽവെ പോലീസ് അറസ്റ്റ് ചെയ്തു. Kollam Punalur Punalur Railway Police arrested 3 Tamil Nadu nationals with Rs 1.5 crore.

കൊല്ലം പുനലൂര്‍ ഒന്നര കോടി രൂപയുമായി 3 തമിഴ്നാട് സ്വദേശികളെ പുനലൂർ റയിൽവെ പോലീസ് അറസ്റ്റ് ചെയ്തു.  

എഗ്മൂർ നിന്നും കൊല്ലത്തേക്ക് പോകുന്ന 06 101 നമ്പർ ട്രെയിനിൽ തെന്മലയിൽ റയിൽവെ പോലീസ് നടത്തിയ പരിശോധനയിൽ ആണ് മതിയായ രേഖകൾ ഇല്ലാതെ കടത്തിയ പണം റെയിൽവേ പോലീസ് പിടി കൂടിയത്.

മധുര രാജമിൽ റോഡ് ഗണേഷിന്റെ മകൻ 35 വയസുള്ള സതീഷ് കുമാർ,മധുര വാഹിദ് സ്ട്രീറ്റിൽ 14/01 കിറുപ  നന്ദയിൽ മുത്തുകൃഷ്ണൻ മകൻ 33 വയസുള്ള രാജീവ് ഗാന്ധി,മധുര കുണ്ഡലിപുരം 2/253ൽ പിച്ചൈ മകൻ 63 വയസുള്ള ത്യാഗരാജൻ തുടങ്ങിയവരാണ് പോലീസ് പിടിയിലായത്. 

ചെങ്ങന്നൂർ ഉള്ള ഒരു ജ്യുവലറിയിലേക്കാണ്‌ പണം എന്നും അത് ഏത് ജ്യുവലറി ആണെന്ന് അറിയില്ല എന്നും മധുര   ബാലാജി എന്ന ആൾ കൊടുത്ത് വിട്ട പണം ആണെന്നും പണം കൊണ്ടു വന്നവർ പറഞ്ഞു.

പിടിക്കപ്പെട്ടവർ റയിൽവേ പൊലീസിന് മൊഴി നൽകി.പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.ഇന്ന് പ്രതികളെ പുനലൂർ IInd ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും എന്ന് എസ്.എച്ച്.ഓ എസ്‌ സലീം പറഞ്ഞു.

എ.എസ്‌.ഐമാരായ സന്തോഷ് ജി,രവിചന്ദ്രൻ.സി.പി.ഓ മനോജ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.