ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റൂറല്‍പോലീസ് സബ്ഡിവിഷന്‍ വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കുക- മലയോര വികസന സമിതി.Address the unscientific nature of the Rural Police Subdivision Division- Hill Development Committee.

റൂറല്‍ പോലീസ് സബ്ഡിവിഷന്‍ വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കുക- മലയോര വികസന സമിതി.
പുനലൂര്‍ റൂറല്‍ പോലീസ് സബ്ഡിവിഷന്‍ വിഭജനത്തിലെ അശാസ്ത്രീയ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയോര വികസന സമിതി രംഗത്ത്. 

പോലീസ് സബ്ഡിവിഷന്‍ വിഭജിച്ച് അഞ്ചല്‍ കേന്ദ്രീകരിച്ച് പുതിയ സംബ്ഡിവിഷന്‍ ആരംഭിക്കാനുളള ശുപാര്‍ശ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മലയോരവികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. 

ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗക്കാരും അധിവസിക്കുന്നതും അറുപത് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കിഴക്കന്‍ മേഖലയെ തഴഞ്ഞ് പുനലൂര്‍ നിന്നും 9കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ അഞ്ചലില്‍ സ്ഥാപിക്കാനുളള നീക്കം പൊതുജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ വികസന സമിതി ആവശ്യപ്പെട്ടു. 

തെന്മല,ആര്യങ്കാവ്,അച്ചന്‍ക്കോവില്‍,കുളത്തൂപ്പുഴ പോലീസ്റ്റേഷന്‍ പരുതിയിലാണ് ജില്ലയിലെ ഏറെയും ആദിവാസി ഗ്രാമങ്ങളുളളത്. 

ഇവര്‍ ഇരകളാകുന്ന ചൂഷണങ്ങളെല്ലാം അന്വേഷിക്കേണ്ടുന്നതും കൈകാര്യം ചേയ്യേണ്ടുന്നതിന്‍റയും ചുമതല വഹിക്കേണ്ടത് ഡി.വൈ.എസ്.പി.റാങ്കിലുളള ഉദ്യോഗസ്ഥാനാണ്.

കിഴക്കന്‍ മേഖലയെ തഴഞ്ഞ് സബ്ഡിവിഷന്‍ അഞ്ചലിലേക്ക് മാറ്റിയാല്‍ ഇവര്‍ക്കെല്ലാം കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടി വരും ഇത് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമാകും. 

തിരുവനന്തപുരം ചെങ്കോട്ട പാത കടന്നു പോകുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ ഒഴിവാക്കി സബ് ഡിവിഷന്‍ മാറ്റിസ്ഥാപിക്കാനുളള നീക്കം തമിഴ് നാട് അന്തര്‍സംസ്ഥാന കളളക്കടത്ത് മാഫിയകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാനുളള ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്നും ഇത് പുനപരിശോധിക്കണമെന്നും വികസന സമിതി പ്രസിഡന്‍റ് പ്രകാശ്.കെ, സെക്രട്ടറി ജയപ്രകാസ് എന്നിവര്‍ ആവശ്യപ്പെട്ടു. 

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.