കൊല്ലം കുളത്തൂപ്പുഴ വേണാട് ബസ്സിലെയാത്രക്കാരന് കൊല്ലം ചെറുവയ്ക്കല്‍ അജിഭവനില്‍ 60 വയസുള്ള ബാബുവിനെയാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മതിയായ ചികിത്സ ലഭ്യമാക്കാതെ ജീവനക്കാര്‍ കടന്നത്.
തിങ്കളാഴ്ച രാവിലെ ചെറുവയ്ക്കല്‍ വച്ചായിരുന്നു സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദര്ശത്തിനായ് ബാബുവും ഭാര്യ തങ്കമ്മയും കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി.ഡിപ്പോയിലെ വേണാണ് ബസ്സില്‍ കയറുന്നത്. മുമ്പ് അപകടത്തില്‍ പെട്ട് തകര്‍ന്നിരുന്ന ഡോര്‍ യാത്രക്കാര്‍ക്ക് അപകടം ഉണ്ടാവും വിധം തകിട് ഇളകിയ നിലയിലായിരുന്നു.
ബസ്സില്‍ കയറിയ ബാബുവിനോട് ഡോര്‍ അടയ്ക്കാന്‍ നിര്‍ദ്ധേശിച്ചത് ജീവനക്കാര്‍ തന്നെയായിരുന്നു. ഇതിനിടയില്‍ ഡോറിന്റെ ഭാഗത്ത് ഇളകിയിരുന്ന തകിടില്‍ തട്ടിയാണ് ബാബുവിന്റെ കയ്യില്‍ സാരമായി മുറിവേല്‍ക്കുന്നത്.
എന്നാല്‍ സംഭവ സ്ഥലത്തെ ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെ ബസ് യാത്ര തുടരുകയായിരുന്നു. രക്തം വാര്‍ന്ന് യാത്ര തുടര്‍ന്ന ബാബുവിനെ കുളത്തൂപ്പുഴയില്‍ എത്തിയ ശേഷമാണ് യാത്ര അവസാനിപ്പിച്ച ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.
പരിശോധനയില്‍ സരമായ പരുക്കുളളതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ സോക്ടർ നിര്‍ദ്ദേശിക്കുകയായിരുന്നു. പുറത്തിറങ്ങി ജീവനക്കാരെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
വയോധികനായ ബാബുവിന് തുടര്‍ചികിത്സക്ക് മാര്‍ഗ്ഗമില്ലാതെ ഇതോടെ ദുരിതത്തിലാവുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ പരാതിയുമായി രംഗത്ത് വന്നത്.
കുളത്തൂപ്പുഴ പോലീസിലും,കുളത്തൂപ്പുഴ കെ.എസ്.ആര്‍ടി.സി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയാതൊന്നും ഉണ്ടായിട്ടില്ലന്നാണ് ബാബു പറയുന്നത്.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ