പെട്രോൾ ഡീസൽ പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു.
പെട്രോൾ ഡീസൽ പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുനലൂർ സെൻട്രൽ മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊളിക്കോട് കവലയിലും, കരവാളൂർ ടൗൺ ബൂത്ത് കമ്മിറ്റിയും കുണ്ടമൺ ബൂത്ത് കമ്മിറ്റി സംയുക്തമായി കരവാളൂരിലും അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു.
തൊളിക്കോട് തൊഴിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സജി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണിയാർ വാർഡ് പ്രസിഡന്റ് ദയാനന്ദൻ, മണ്ഡലം ജനറൽ സെക്രട്ടറി രാജൻ, പരവട്ടം വാർഡ് കൗൺസിലർ വിപിൻ കുമാർ എന്നിവർ സംസാരിച്ചു.
കരവാളൂർ ടൗണിൽ സംഘടിപ്പിച്ച പരിപാടി രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.തമ്പി, സോമൻ, റജിമോൻ പൊയ്ക മുക്, സുനു അടുക്കള മൂല തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ