ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രവീന്ദ്രൻ മാസ്റ്റർ സ്മാരകം നിർമ്മാണം ആഗസ്റ്റില്‍ നാടിനു സമര്‍പ്പിക്കും.The construction of the Raveendran Master Memorial will be handed over to Nadu in August.

രവീന്ദ്രൻ മാസ്റ്റർ സ്മാരകം നിർമ്മാണം ആഗസ്റ്റില്‍ നാടിനു സമര്‍പ്പിക്കും. 

രവീന്ദ്രന്‍ മാസ്റ്ററുടെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് സ്മാരകത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി സംസാരിക്കവേ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച സ്മാരക നിര്‍മ്മാണം പുതിയ രൂപരേഖ തയ്യാറാക്കി അടുത്തിടെയാണ് പുനര്‍ നിര്‍മ്മാണം ആരംഭിച്ചത്. 

ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിൽ സംഗീത പ്രേമികൾക്കിനി ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് പുതിയ പഞ്ചായത്ത് സമിതിയുടെ തീരുമാനം പ്രസിഡന്‍റ് പി.അനില്‍കുമാര്‍, നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന മരമത്ത് വിഭാഗം എന്‍ഞ്ചിനിയര്‍ തുടങ്ങിയവര്‍ സ്മാരകം സന്ദര്‍ശിച്ചാണ് സ്ഥിതഗതികള്‍ വിലയിരുത്തിയത്.                          

ജന്മനാട്ടിൽ രവീന്ദ്രൻ മാസ്റ്റർക്ക് സ്മാരകം വേണമെന്ന സംഗീത ആസ്വാദകരുടെ നീണ്ട നാളത്തെ ആഗ്രഹത്തെ തുടര്‍ന്ന് 2009ൽ കുളത്തൂപ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗാനഗന്ദർവ്വൻ കെ.ജെ. യേശുദാസാണ് സ്മാരകമന്ദിരത്തിന് തറക്കല്ലിട്ടത്. 

തികച്ചും പ്രകൃതിയോടൊത്തിണങ്ങി കല്ലടയാറിൻെറ തീരത്തായിരുന്നു നിർമ്മാണം. തുറന്നു വച്ച പുസ്തകത്തിൽ സംഗീത ഉപകരണമായ ചെല്ലോ ചാരിവച്ച നിലയിൽ ആയിരുന്നു കെട്ടിടത്തിൻെറ രുപകൽപന. സിനിമാ സംവിധായകൻ രാജീവ് അഞ്ചൽ ആയിരുന്നു ശിൽപിയും നിർമ്മാണ ചുമതലയും. 

രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനശേഖരം ലഭിക്കാനും ഇവ ശ്രവിക്കുന്നതിനുമുളള സൗകര്യം, സംഗീതവിദ്യാലയം, സാസ്കാരികകേന്ദ്രം എന്നീ ലക്ഷ്യത്തോടെയാണ് സ്മാരകനിർമ്മാണം ആരംഭിച്ചത്.  

അൻപത്തിഅഞ്ച് ലക്ഷം രൂപ ചിലവ് വകയിരുത്തി നിർമ്മാണം ആരംഭിച്ച മന്ദിരത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും പതിനഞ്ച് ലക്ഷം രൂപയും അനുവദിച്ച് നൽകിയിരുന്നു. ബാക്കി പഞ്ചായത്തും പദ്ധതി വകയിരുത്തി.

ഇതിൽ ഇരുപത്തിഅഞ്ച് ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് ഭരണ മാറ്റം വന്ന് സ്മാരക  നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. ഇപ്പോൾ മന്ത്രി കെ.രാജുവിൻെറ ശ്രമഫലമായാണ് തടസങ്ങൾ നീങ്ങിയിരിക്കുന്നത്. ഇപ്പോള്‍ തൊണ്ണൂറ് ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി മാറ്റി വച്ചിട്ടുളളത്. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.