ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ഏരൂരില്‍ ദളിത് ബാലന്റെ ദുരൂഹ മരണത്തില്‍ ദളിത്‌ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ.പി ഓഫീസ്‌ മാര്‍ച്ചും ധര്‍ണ്ണയും.DYSP office march and dharna led by Dalit Samrakshana Samara Samithi on the mysterious death of a Dalit boy in Erur, Kollam

കൊല്ലം ഏരൂരില്‍ ദളിത് ബാലന്റെ ദുരൂഹ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദളിത്‌ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ.പി ഓഫീസ്‌ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ദുരൂഹ സാഹചര്യത്തില്‍ ദലിത്​ ബാലന്റെ മരണം ആത്മഹത്യയെന്ന്​ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് കേസ്‌ അട്ടിമറിക്കാന്‍ ആണെന്നും അന്വേഷണം അട്ടിമറിച്ച എരൂര്‍ എസ്.ഐ സുബിന്‍ തങ്കച്ചനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും കേസ്‌ സി.ബി.ഐ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബന്ധുക്കളും നാട്ടുകാരും ദളിത്‌ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ.പി ഓഫീസ്‌ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്​. 

2019 ഡിസംബർ 20ന് ​ രാവിലെയാണ്​ കുട്ടിയെ വാഴക്ക്​ കീഴിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.  

കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതെങ്ങനെ വന്നെന്ന് കേസ് ആദ്യം അന്വേഷിച്ച ഏരൂര്‍ പൊലിസ് പറഞ്ഞിരുന്നില്ല.വാഴക്കൈ കഴുത്തിൽ ചുറ്റി മരിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. 

14കാര​ൻ വാഴക്കൈയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​  റിപ്പോർട്ട്​

അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത. പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം അന്വേഷണ സംഘം സംഭവ സ്ഥലം പരിശോധിക്കുകയോ സാക്ഷി മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്.

.തൂങ്ങിമരണം ആണെന്ന് കാണിച്ച് എരൂര്‍ പോലീസ്‌ കേസ് അവസാനിപ്പിക്കുകയായിരുന്നു

വാഴക്കും കുട്ടിക്കും ഒരേ പൊക്കമാണെന്നും വാഴക്കൈക്ക്​​  കുട്ടിയേക്കാൾ പൊക്കം കുറവാണെന്നുമാണ്​ ഇൻക്വസ്​റ്റ്​ റിപ്പോർട്ടിൽ പൊലീസ്​ പറഞ്ഞിരിക്കുന്നത്​. 

ഉണങ്ങിയ വാഴയിലയുടെ തണ്ടില്‍ 33 കിലോ ഭാരമുള്ള ഒരു കുട്ടിക്ക് തൂങ്ങി മരിക്കാന്‍ കഴിയുമോ?

ഈ സാഹചര്യത്തിൽ എങ്ങനെ​ കുട്ടി വാഴയിൽ തൂങ്ങിമരിക്കുമെന്നാണ്​ ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്​.

ധര്‍ണ്ണയില്‍ പങ്കെടുത്തു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.