പുനലൂരിൽ എലഗെന്റിന്റെ നവീകരിച്ച റസ്റ്റാറന്റ് ടി.ബി ജംഗ്ഷന് പൂവണ്ണമ്മൂട്ടിൽ ബിൽഡിങ്ങിൽ 2021 മാർച്ച് 15 തിങ്കൾ ഉച്ചക്ക് 12 മണിക്ക് പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൻ നിമ്മി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങില്‍ ഹൈസ്കൂൾ വാർഡ് കൗണ്‍സിലർ അനസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തിന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. തൂക്കുപാലത്തിന്റെ നാട്ടിൽ ഇതു പോലെയുള്ള സംരംഭങ്ങൾ ഉയർന്നു വരുന്നത് പുനലൂരിന്റെ പുരോഗതിക്കൊപ്പം സമൂഹത്തിന് പുത്തൻ ഉണർവ് പകരും എന്നു ചെയർപേഴ്സൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
റസ്റ്റാറന്റിന്റെ മുന്നില്‍ വാഹന പാര്‍ക്കിംഗ് സൌകര്യവും തൂക്കുപാലത്തിന്റെ കൂറ്റന്‍ ചിത്രവും കൂടാതെ ഡൈനിംഗ് ഹാളിലെ ശീതീകരണ സംവിധാനം ശരീരവും, ഇരിപ്പിടങ്ങള്‍,മേശകള്‍, ഫാമിലി റൂം, മനോഹരമായ പെയിന്റിങ്ങുകള്‍ ഇവ മനസും കുളിര്‍പ്പിക്കുന്ന നിലയില്‍ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു.
രുചിയും ഗുണനിലവാരവും ശുചിത്വവും ആരോഗ്യവും ഒത്തുചേര്‍ന്നുള്ള ചേരുവകളുടെ ഒരു കലവറയാണ് ഇവിടെയുള്ളത്.
കഴിക്കുന്നവരുടെ വയര്‍ നിറച്ചാല്‍ മാത്രം പോരാ അവരുടെ മനസ്സും നിറയണം.
ഉസ്താദ് ഹോട്ടല്‍ എന്ന പ്രശസ്തമായ മലയാള ചിത്രത്തില്‍ ഉപ്പൂപ്പാ ഫൈസിയോട്
പറയുന്ന വാചകങ്ങളാണിവ. ഈ വാചകങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍
അന്വര്‍ത്ഥമാക്കുന്ന ചുരുക്കം ചില റെസ്റ്റോറന്റുകളാണുള്ളത്. അതില്‍
വിഭവങ്ങളുടെയും രുചികളുടെയും വൈവിധ്യത്തില്‍ വിരാജിക്കുന്ന എലഗന്റ് റസ്റ്റാറന്റ് ആണ് മുന്നില്‍.
ജനങ്ങളുടെ സംതൃപ്തിയാണ് പ്രധാനം. അവരുടെ പോസിറ്റിവ് ആയിട്ടുള്ള സമീപനമാണ്
മുന്‍കാലത്ത് റെസ്റ്റോറന്റിന്റെ വിജയത്തിന് കരുത്ത് പകര്‍ന്നത്.അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മാനേജ്മെന്റ് റസ്റ്റാറന്റ് നവീകരിച്ചു തുറക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
അവരുടെ പ്രോത്സാഹനവും കൂടുതല്‍ മികച്ചതാക്കുവാന്‍ പ്രചോദനം നല്കുന്നു. രുചികരമായ ഭക്ഷണം, നല്ല സര്‍വീസ് ഇവയൊക്കെ ഈ റെസ്റ്റോറന്റിന്റെ സവിശേഷതകളാണ്. ഭക്ഷണം ആസ്വദിക്കുവാനെത്തുന്നവര്ക്ക് ഏറ്റവും മികച്ച രുചികരമായ ഭക്ഷണം നല്കുന്നിടത്താണ് എലഗന്റ് റസ്റ്റാറന്റ് ജനമസ്സുകള്‍ കീഴടക്കുന്നത്.
അതിനായി എലഗന്റ് റസ്റ്റാറന്റെയും സ്റ്റാഫുകളുടെയും ഭാഗത്ത് നിന്നുള്ള പ്രയത്നങ്ങളുണ്ട്.എലഗന്റ് റസ്റ്റാറന്റില്‍ നിന്നും ഭക്ഷണം കഴിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെയാണ് ജനങ്ങള്‍ ഇറങ്ങുന്നത്. ഈ സംതൃപ്തിയും അതില്‍ വിരിയുന്ന പുഞ്ചിരിയുമാണ് എലഗന്റ് റസ്റ്റാറന്റിന്റെ രുചിവിസ്മയങ്ങളുടെ വിജയവും.
എലഗന്റ് റസ്റ്റാറന്റിൽ നിന്നും ദം ബിരിയാണി,നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, ചൈനീസ്, അറേബ്യൻ, കുഴിമന്തി,സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ,വിവിധ തരം ഐസ്ക്രീമുകൾ,ഫ്രഷ് ജ്യുസ് കൂടാതെ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിരിക്കുന്നു.
ബന്ധപ്പെടുക മൊബൈല്‍ 999476 97077, 99618 04666.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ