ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ പേരാന്‍കോവിലില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായെ കൊന്നു നാട്ടുകാര്‍ ഭീതിയില്‍.In Kulathupuzha Perankovil, the locals were scared to death Dog by a leoperd

കുളത്തൂപ്പുഴ പേരാന്‍കോവിലില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായെ കൊന്നു നാട്ടുകാര്‍ ഭീതിയില്‍
 
പുലിയെ കുടുക്കാന്‍ വനംവകുപ്പ് കൂടു സ്ഥാപിച്ചു. ണ്ടാം ദിനവും വളര്‍ത്തു നായയെ പുലി പിടിച്ചതോടെ പേരാന്‍കോവില്‍ നിവാസികള്‍ ഭീതിയിലാണ്. 

ഇതോടെ നാട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്ന് പുലിയെ കുടുക്കാനായി വനം വകുപ്പ് കൂടു സ്ഥാപിച്ചു. കുളത്തൂപ്പുഴ വില്ലുമല പേരാന്‍കോവില്‍ ആദിവാസി കോളനിയില്‍ ഞായറാഴ്ച കൃഷിയിടത്തിലെ കാവല്‍ നായയെ പുലി പിടിച്ചിരുന്നു. 

ഇതേ തുടര്‍ന്ന് രാത്രിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും കാവലിരുന്നു പുലിയുടെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. രാത്രിയെത്തിയ പുലിയെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ പിന്‍മാറിയതിനു പിന്നാലെയാണ് പ്രദേശവാസി അജിഷാ ഭവനില്‍ സന്തോഷിന്‍റെ വീട്ടു മുറ്റത്ത് കെട്ടിയിരുന്ന നായയെ പുലി കൊണ്ട് പോയത്.

ഇതാണ് പ്രദേശവാസികളെ കൂടുതല്‍ ഭീതിയിലാക്കിയത്. ഇതിനിടെ അടുത്ത ദിവസം പകല്‍ സമീപ വാസിയായ സിനിയും സുഹൃത്തും പുലിയെ കണ്ടിരുന്നു. 

വിവരമറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. 

കൊച്ചുകുട്ടികളടക്കമുള്ളവരെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ പല കുടുംബങ്ങളും കഴിഞ്ഞ ദിവസം കൂലി വേലക്ക് പോലും പോയില്ലെന്ന് നാട്ടുകാര്‍ പറയുന്നത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം അജിത, മുന്‍ ഗ്രാമപഞ്ചായത്തംഗം ടി. ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വന പാലകരുമായി ബന്ധപ്പെടുകയായിരുന്നു.  ശേന്തുരുണി വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പേരാന്‍കോവില്‍ ആദിവാസി കോളനി അതിനാല്‍ തന്നെ വനം വകുപ്പ് തെന്‍മല റേഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം പുലിയെ കുടുക്കുന്നതിനായി കൂട് എത്തിക്കുകയും പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തതായി സെക്ഷന്‍ ഫോറസ്റ്റര്‍ സജീവ് പറഞ്ഞു. 

മിന

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.