കുളത്തൂപ്പുഴ കുഴവിയോട് ആദിവാസി ഊരിനുളളില്‍ ശിവപുരം കുന്നിനു സമീപം സ്ഥിതി ചെയ്യുന്ന കൊങ്കയ്പാറ ഇന്ന് സഞ്ചാരികള്‍ക്ക് ഏറെ പ്രിയമേറുന്നു.
ഓയിപാം എണ്ണപ്പന തോട്ടത്തിനുളളിലായി അഞ്ച് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന പാറകൂട്ടത്തിന്റെ വിശാലതയും കുന്നിനു മുകളിലെ കാഴ്ചകളും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകുന്നു.
പാറക്കൂട്ടത്തിനു മുകളില്‍ നിന്നുളള ആകാശനീലിമയും മലനിരകളും എണ്ണപ്പനതോട്ടവും കടമാന്‍കോട് ഗ്രാമത്തിന്റെ വിശാലമായ ഗ്രാമഭംഗിയും കണ്ണുകള്‍ക്ക് ഏറെ കൌതുകം കാഴ്ചയാണ്. കൊങ്കയ്പ്പാറയുടെ മുകളില്‍ വീശിയടിക്കുന്ന കാറ്റിന്റെ കുളിര്‍മയില്‍ എത്ര നട്ടുച്ച നേരങ്ങളിലും വിശ്രമിക്കാമെന്നതാണ് സഞ്ചാരികള്‍ക്ക് ഇവിടേക്കുളള മറ്റൊരാകര്‍ഷണം.
വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാറയുടെ വികസനം സാധ്യമാക്കേണ്ടത് വനം വകുപ്പാണ് എന്നാല്‍ ഇതിനു വേണ്ടുന്ന യാതൊരു പദ്ധതിയും ഒരുക്കാന്‍ തയ്യാറാകാത്തതാണ് നാട്ടുകാരെ നിരാശരാക്കുന്നത്.
സീതരാമലക്ഷമണന്മാരുടെ വനവാസകാലവുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങള്‍ ഉണ്ടെന്നും രഥചക്രങ്ങള്‍ ഉരുണ്ടതിന്റെ അടയാളങ്ങള്‍ പാറയില്‍ രേഖപ്പെടുത്തി കാണുന്നെന്നുമാണ് ആദിവാസികള്‍ അവകാശപ്പെടുന്നത്.
അതിനാല്‍ തന്നെ ചടയമംഗലം ജഢായുപ്പാറയുമായി കൊങ്കയ്പ്പാറക്ക് ബന്ധമുണ്ടെന്നാണ് പ്രദേശത്തെ പഴമക്കാര്‍ പറയുന്നത്. കൂടാതെ ആദിവാസികള്‍ ആരാധിച്ചിരുന്ന കോങ്കവെന് തമ്പുരാന് കുടികൊണ്ടിരുന്ന പാറയുടെ പേര് പിന്നീട് ലോപിച്ച് കോങ്കയ്പ്പാറ എന്ന് അറിയപ്പെട്ടെന്നുമാണ് ഇവര്‍ പറയുന്നത്.
ഇത്രയേറെ ഐതീഹ്യങ്ങളും പഴമയും നിലനില്‍ക്കുന്ന മനോഹരമായ കുന്നിന് പ്രദേശത്തെ ട്യൂറിസം പാക്കേജില്‍ ഉല്പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അഞ്ചല്വനം റെയിഞ്ചില്‍ ഏഴംകുളം സെക്ഷനില്‍ ഉല്പ്പെട്ടതും അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ ഏഴംകുളം ജംഗ്ഷനില്‍നിന്നും ആറ് കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചു വേണം പാറമുകളിലെത്താന്. വിജനമായ സ്ഥലത്ത് ഒറ്റക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലന്നുളളതും ദുരിതമാകുന്നുണ്ട്.
പാറമുകളില്‍ ആദിവാസികള്‍ കാട്ടുകമ്പുകളില്നിര്മ്മിച്ച കുടിലുകളും ഇരിപ്പിടങ്ങളുംമാണ് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുളള ഏക ആശ്വാസം.
ദൂരകാഴ്ചകള്‍ ആസ്വദിക്കാനായി മരമുകളില്‍ ഏറുമാടമൊരുക്കി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സഞ്ചാരികളെ നാട്ടുകാര്‍ വരവേല്‍ക്കുന്നത്.
ബൈറ്റ് രാജു ആദിവാസി (വന സംരക്ഷണ സമിതി വാച്ചര്‍ )
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ