കുളത്തൂപ്പുഴ സാംനഗര്‍ പ്രീതിസദനത്തില് 28 വയസുള്ള ശില്, അഞ്ചല്‍,നെട്ടയം, നെടിയറ അഗസ്ത്യക്കോട് 29 വയസുള്ള ഉന്മേഷ് എന്നിവരെയാണ് എറണാകുളത്ത് നിന്നും പോലീസ് പിടിയിലായത്.
തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പോകുന്നതായി അറിയിച്ച് വീടു വിട്ടിറങ്ങിയ യുവതി ഭിന്നശേഷിക്കാരനായ കുട്ടിയെ ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടില്‍ ഉപേക്ഷിച്ച് കടന്നതായാണ് പോലീസ് കേസ്.
നിരവധി പോലീസ് സ്റ്റേഷനില്‍ ഒട്ടേറെ കേസില്‍ പ്രതിയും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ഉന്മേഷുമായി ഫോണിലൂടെ യുവതി പരിചയപ്പെടുകയും കുളത്തൂപ്പുഴയില്‍ വിളിച്ചു വരുത്തി കടക്കുകയാരുന്നെന്നാണ് പോലീസ് പറയുന്നത്.
ഏറെ നാളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിയെ സംരക്ഷിക്കാതെ വഴിയില്‍ ഉപേക്ഷിച്ചതിനും പ്രേരണ കുറ്റത്തിനും ജുവൈനല്‍ ജസ്റ്റിക് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ