വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചു ഇരുചക്ര വാഹനത്തിൽ വന്നവർ കെഎസ്ആർടിസി ബസ് പിന്തുടർന്ന് ബൈക്ക് കൊണ്ട് കുറുകെ വെച്ച് ബസ്സിനുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു
ഇന്നലെ വൈകിട്ട് 5 മണിയോടെ ആയുർ പെരിങ്ങള്ളൂരിലാണ് സംഭവം
കുളത്തുപ്പുഴ ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു വേണാട് ബസ്സിൻറെ ഡ്രൈവർ അനിലിനെയാണ് ഇരുചക്രവാഹനത്തിൽ എത്തിയവർ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കെഎസ്ആർടിസി ബസ്സിന് കുറുകെ ബൈക്ക് വെച്ച് യാത്രക്കാരുടെ മുന്നിൽ ഡ്രൈവറെ ബസ്സിൽ കയറി മർദിച്ചതിനു ശേഷം ഡ്രൈവർ സീറ്റിൽ നിന്നും വലിച്ചു റോഡിലിട്ടും ക്രൂരമായി മർദ്ദിച്ചു.
തടയാൻ എത്തിയ നാട്ടുകാരെയും ഇവർ മർദ്ദിക്കുകയും തുടർന്ന് ബസ്സിലെ യാത്രക്കാരും നാട്ടുകാരും കൂടി അക്രമികളിൽ ഒരാളെ പിടികൂടി.
അതുവഴി വന്ന ഇലക്ഷൻ സ്ക്വാഡിന്റെ വാഹനത്തിലുണ്ടായിരുന്ന പോലീസുകാരനെ ഏൽപ്പിക്കുകയും ഇവരെ ചടയമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
അഞ്ചൽ ആയൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.സംഭവം കഴിഞ്ഞെത്തിയ ചടയമംഗലാം പോലീസ് അന്വേഷണം നടത്തുകയും ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
അഞ്ചൽ പനച്ചവിള സ്വാദേശി അഖിലേഷ് ആണ് പോലീസിന്റെ പിടിയിലായത്, പനച്ചവിള സ്വാദേശി വിഷ്ണു ഒളിവിലാണ്.
മർദ്ദനമേറ്റ കെഎസ്ആർടിസി ഡ്രൈവർ അഞ്ചലിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ യിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ