നാട്ടുകാരുടെ സമയോചിതമായ ഇടപെട്ടതിനാല്‍ വീട്ടിനുളളിലേക്ക് തീപടരാതെ തടയാനായി.വീടുപൂട്ടി വീട്ടുകര്‍ പുറത്ത് പോയ സമയം വിറക് പുരയ്ക്ക് തീ പടര്ന്നങ്കിലും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
കുളത്തൂപ്പുഴ ഓന്തുപച്ച ആര്യഭവനില്‍ ദിവാകരന്റെ വീട്ടുമുറ്റത്തെ വിറക് പുരയ്ക്കാണ് തീപടര്‍ന്നത്. അയല്‍വാസികള്‍ ഇടപെട്ട് നാട്ടുകാരേയും കുളത്തൂപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു. തീ വീട്ടിനുളളിലേക്ക് പടരുന്നത് തടയാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിനാല്‍ നാശനഷ്ടത്തിന് വ്യാപ്തി കുറയ്ക്കാനായി.
ചൊവ്വ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം വീട്ടുകാര്‍ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. സംഭവം അറിഞ്ഞ് ഇവര്‍ മടങ്ങിയെത്തിയപ്പോഴേക്കും വിറക്പുര പൂര്‍ണ്ണമായി കത്തി അമര്‍ന്നിരുന്നു.
കുളത്തൂപ്പുഴ എസ്.ഐ. എന്‍. സുധീഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി കടയ്ക്കലില്‍ നിന്നും അഗ്നിസുരക്ഷാവിഭാഗത്തെ വിളിച്ചുവരുത്തിയാണ് പിന്നീട് തീ പൂര്‍ണ്ണമായി കെടുത്താനായത്. വൈദ്യുത ലൈനിലെ തകരാറില്‍ തീപടര്‍ന്നതാകാമെന്നാണ് പോലീസിന് പ്രാഥമിക നിഗമനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ