ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ ആദിവാസി കൃഷിഭൂമിയില്‍ കാട്ടന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. The Kulathupuzha tribal farmland was deforested and extensively destroyed.

കുളത്തൂപ്പുഴ ആദിവാസി കൃഷിഭൂമിയില്‍ കാട്ടന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 

നൂറുകണക്കിനു വാഴകളും കായ്ഫലമുളള തെങ്ങുകളും അനക്കൂട്ടം പിഴുതെറിഞ്ഞു നശിപ്പിച്ചു. ആദിവാസികളുടെ കൃഷിഭൂമിയില്‍ കാട്ടനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 

വില്ലുമല ആദിവാസി കോളനിയിലെ അനീഷ് ഭവനില്‍ ചെല്ലമ്മ,വിദ്യാഭവനില്‍ സി.അമ്പിളി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടന ഇറങ്ങിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഇവര്‍ ആന ഇറങ്ങിയത് അറിഞ്ഞെത്തി ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആനകള്‍ പിന്‍മാറാതെ കൃഷിയാകെ തിന്നും മുടിച്ചും നശിപ്പിക്കുകയായിരുന്നു. 

കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിനു വാഴകളും, തൈതെങ്ങും കായ്ഫലമുളളതുമടക്കം 50ലധികം തെങ്ങുകളും അടയ്ക്കാമരവും റബ്ബറുമെല്ലാം നാശിപ്പിച്ചു. 

കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുടെ ഏകവരുമാന മാര്‍ഗ്ഗമാണ് ഒറ്റരാത്രികൊണ്ട് കാട്ടനക്കൂട്ടം പിഴുതെറിഞ്ഞത്. പുലര്‍ച്ചെ ഇവര്‍ കൃഷിഭൂമിയില്‍ എത്തിയപ്പോഴേക്കും എല്ലാം നാമാവശേഷം ആയിരുന്നു. 

അമ്പതു വര്‍ഷത്തിനു ശേഷം ആദ്യമായാണ് കാട്ടാന ഇത്രയേറെ നാശം വിതക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടുപന്നിക്കൂട്ടത്തിന്‍റെയും കുരങ്ങുകളുടെയും ശല്യം നിമിത്തം പച്ചക്കറിയും ഇടവിള കൃഷിയും ഉപേക്ഷിച്ച് മറ്റ് വിളകളിലേക്ക് വഴിമാറിയ കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. 

കൃഷി ഭൂമിയില്‍ ആന ഇറങ്ങുന്നത് തടയാനായി വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സൌരോര്‍ജ്ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ സംരക്ഷിക്കാന്‍ നടപടിയില്ലാത്തതിനാല്‍ തകര്‍ന്നടിഞ്ഞതോടെയാണ് ആനകള്‍ ജനവാസ മേഖലയിലേക്ക് കടക്കാന്‍ ഇടയാക്കിയെതെന്നാണ് ആദിവാസികള്‍ പറയുന്നത്.കാറ്റ് മൃഗങ്ങളെ നിയന്ത്രിക്കുവാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.