വ്യാഴാഴ്ച രാവിലെ 11 മണിക് വരണാധികാരിയായ തെന്മല ഡിവിഷണൽ ഫോറെസ്റ് ഓഫീസർ എസ് സൺ മുൻപാകെ ആണ് പത്രിക സമർപ്പിച്ചത്. രാവിലെ 8 ന് അച്ഛനും ആദ്യ കാല കമ്യുണിസ്റ്റ് നേതാവും പുനലൂർ എം എൽ എ യുമായിരുന്ന അന്തരിച്ച പി കെ ശ്രീനിവാസന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു പി എസ് സുപാൽ പത്രിക സമർപ്പിക്കാൻ തെന്മലയിൽ എത്തിയത്.
പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിയുടെ കുടുംബവും ഒപ്പം ഉണ്ടായിരുന്നു.തെന്മല കവലയിൽ നിന്നും എൽ ഡി എഫ് പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് സുപാൽ പത്രിക സമർപ്പിച്ചത്. വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു, സിപിഎം നേതാവ് ജയമോഹൻ, സിപിഐ നേതാവ് ലിജു ജമാൽ എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. പുനലൂർ ഇടതു രാഷ്ട്രീയത്തിന്റെ വള കൂറുള്ള മണ്ണാണ് എന്നും വിജയം ഉറപ്പാണ് എന്നും പത്രിക സമർപ്പിച്ച ശേഷം പി എസ് സുപാൽ പറഞ്ഞു.
എതിർ സ്ഥാനാർഥികളെ പറ്റി ചോദിച്ചപ്പോൾ സ്ഥാനാർഥികളിൽ അല്ല ഇടതു പക്ഷം ഉയർത്തി പിടിക്കുന്ന രാഷ്ട്രീയമാണ് വലുതെന്നു പി എസ് സുപാൽ പറഞ്ഞു.
പത്രിക സമർപ്പിച്ച ശേഷം സ്ഥാനാർഥി ഇടമൺ ഭാഗത്തേക്ക് പ്രചാരണ പരിപാടികൾക്കായി നീങ്ങി.
Media 1 Punalur
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ